ഇനി തീ തുപ്പുന്ന പന്തുകളുടെ കാലം ; ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത : മടങ്ങിവരവിനൊരുങ്ങി സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര

ബംഗളൂരു : ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കേ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ശസ്ത്രക്രിയക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലുള്ള സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര പൂര്‍ണമായും ബൗളിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.അതിവേഗം ഫിറ്റ്നസ് വീണ്ടെടുക്കുന്ന താരം അയര്‍ലന്‍ഡിന് എതിരായ ടി ട്വന്‍റി പരമ്പരയിലൂടെ മടങ്ങിവരുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisements

ദീര്‍ഘകാലമായി അലട്ടിയിരുന്ന പുറംവേദനയെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ജസ്പ്രീത് ബുമ്രയുടെ ശസ്ത്രക്രിയ. ഇതിന് ശേഷമാണ് തുടര്‍ ചികില്‍സയ്ക്കും പരിശീലനത്തിനുമായി താരം ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെത്തിയത്. തുടര്‍ ചികില്‍സകള്‍ക്ക് ശേഷം ബുമ്ര കഴിഞ്ഞ മാസം എന്‍സിയില്‍ ബൗളിംഗ് ആരംഭിച്ചിരുന്നു. ഇപ്പോള്‍ നെറ്റ്‍സില്‍ പൂര്‍ണരീതിയില്‍ പന്തെറിയുന്ന താരം ഫിറ്റ്നസ് കൈവരിക്കുന്നതിന് തൊട്ടരികെയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ അയര്‍ലന്‍ഡിനെതിരെ വരാനിരിക്കുന്ന ടി ട്വന്റി പരമ്പരയില്‍ ബുമ്ര കളിച്ചേക്കും.ഘട്ടം ഘട്ടമായി തന്‍റെ വര്‍ക്ക് ലോഡ് എന്‍സിഎയില്‍ ഉയര്‍ത്തിവരികയാണ് ബുമ്ര. ഇപ്പോള്‍ 8-10 ഓവറുകള്‍ താരത്തിന് എറിയാനാകുന്നു. എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്മണിന്‍റെ മേല്‍നോട്ടത്തിലാണ് ബുമ്രയുടെ പരിശീലനം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിന് ശേഷം മത്സര ക്രിക്കറ്റ് കളിക്കാത്ത ബുമ്രയെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്ബ് അയര്‍ലന്‍ഡ് പര്യടത്തില്‍ രണ്ടാംനിര ടീമിനൊപ്പം ബുമ്രയെ അയച്ചേക്കും.

മടങ്ങിവരവിന് മുൻപ് എന്‍സിഎയില്‍ ബുമ്ര ചില പരിശീലന മത്സരങ്ങള്‍ കളിക്കാന്‍ സാധ്യതയുണ്ട്.കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ടീം ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര കളിച്ചിട്ടില്ല. ന്യൂസിലന്‍ഡില്‍ വച്ച്‌ ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് ടി ട്വന്റി ലോകകപ്പും ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഉള്‍പ്പടെ നിരവധി പരമ്പരകളും ഐപിഎല്‍ 2023 സീസണും ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലും ഏറ്റവുമൊടുവില്‍ വിന്‍ഡീസ് പര്യടനവും നഷ്ടമായിരുന്നു.

Hot Topics

Related Articles