ഹിറ്റാകുമോ ഹിറ്റ്മാൻ ! ഏകദിനത്തില്‍ 10,000  റൺസിന് അരികെ രോഹിത് ശർമ്മ ; സച്ചിനെ മറികടന്നേക്കും

ബാര്‍ബഡോസ് : വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിനം വ്യാഴാഴ്ച നടക്കാനിരിക്കേ ഏകദിനത്തില്‍ പുതിയ നാഴികക്കല്ലിനരികിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ. ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കാനൊരുങ്ങുകയാണ് രോഹിത്. 243 ഏകദിനങ്ങളില്‍ നിന്ന് 9825 റണ്‍സാണ് നിലവില്‍ രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. വിൻഡീസിനെതിരായ ഏകദിന പരമ്പരയില്‍ 175 റണ്‍സ് കൂടി നേടാനായാല്‍ രോഹിത്തിന് 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമാകാം.

Advertisements

ഇതോടൊപ്പം ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളില്‍ 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ് രോഹിത്. 205 ഏകദിന ഇന്നിങ്സുകളില്‍ നിന്ന് 10,000 റണ്‍സ് തികച്ച വിരാട് കോലിയാണ് ഈ പട്ടികയില്‍ ഒന്നാമത്. 236 ഇന്നിങ്സുകളില്‍ നിന്നാണ് രോഹിത് 9825 റണ്‍സെടുത്തിരിക്കുന്നത്. 259 ഇന്നിങ്സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിൻ തെണ്ടുല്‍ക്കറാണ് നിലവില്‍ കോലിക്ക് പിന്നില്‍ രണ്ടാമത്. ഇതിനാല്‍ തന്നെ രോഹിത്തിന് സച്ചിന്റെ നേട്ടം മറികടന്ന് രണ്ടാമതെത്താനാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൗരവ് ഗാംഗുലി (263), റിക്കി പോണ്ടിങ് (266), ജാക്ക് കാലിസ് (272), എം.എസ് ധോനി (273), രാഹുല്‍ ദ്രാവിഡ് (287) എന്നിവരാണ് പട്ടികയില്‍ പിന്നീടുള്ളവര്‍.അതേസമയം കോലി ഏകദിനത്തില്‍ 13,000 റണ്‍സെന്ന നാഴികക്കല്ലിനരികിലാണ്. 274 ഏകദിനങ്ങളില്‍ നിന്ന് നിലവില്‍ 12,898 റണ്‍സ് കോലി നേടിയിട്ടുണ്ട്. പരമ്ബരയില്‍ 102 റണ്‍സ് കൂടി നേടാനായാല്‍ കോലിക്ക് ഏകദിനത്തില്‍ 13,000 റണ്‍സ് തികയ്ക്കാം.

Hot Topics

Related Articles