ബാറ്റ് ചെയ്യുമ്പോള്‍ കണക്കുകൂട്ടല്‍ പാളി ; സാധാരണയില്‍ നിന്നു വ്യത്യസസ്തമായി ബാറ്റ് ചെയ്യണമായിരുന്നു ; സെഞ്ച്വറിയടിച്ചിട്ടും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ ശുഭ്മാന്‍ ഗില്‍

കൊളംബോ : സെഞ്ച്വറിയടിച്ചിട്ടും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍.ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടം പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ത്യയെ സംബന്ധിച്ചു മത്സരം അപ്രധാനമായിരുന്നു. ബംഗ്ലാദേശിനു ജയം ആശ്വാസമായി മാറുകയും ചെയ്തു.

Advertisements

റണ്ണെടുക്കല്‍ ദുഷ്‌കരമായ പിച്ചില്‍ ക്ഷമയോടെ ബാറ്റേന്തി 122 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഒരറ്റത്ത് ബംഗ്ലാ ബൗളിങിനു മുന്നില്‍ സഹതാരങ്ങള്‍ ആയുധം വച്ച്‌ കീഴടങ്ങുമ്പോള്‍ മറുഭാഗത്ത് അക്ഷോഭ്യനായി നിന്നായിരുന്നു ഗില്‍ പോരാട്ടം നയിച്ചത്. കണക്കുകൂട്ടല്‍ പിഴച്ചു എന്നായിരുന്നു ടീമിന്റെ തോല്‍വിയില്‍ താരത്തിന്റെ നിരാശയോടെയുള്ള പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാറ്റ് ചെയ്യുമ്പോള്‍ എന്റെ കണക്കുകൂട്ടല്‍ പാളി. സാധാരണയില്‍ നിന്നു വ്യത്യസസ്തമായി ബാറ്റ് ചെയ്യണമായിരുന്നു. എങ്കില്‍ വിജയിക്കാമായിരുന്നു. സമയം ഉണ്ടെന്നു ധരിച്ചായിരുന്നു ബാറ്റ് വീശിയത്. പക്ഷേ പാളിപ്പോയി.’ ‘വിക്കറ്റ് വളരെ വേഗം കുറഞ്ഞതാണ്. അതിനാല്‍ തന്നെ സിംഗിളുകള്‍ അത്ര എളുപ്പമല്ല. പ്രത്യേകിച്ച്‌ പുതിയ ബാറ്റര്‍ക്ക്. പരമാവധി സ്‌ട്രൈക്ക് കൈമാറാനാണ് ബാറ്റര്‍മാര്‍ തീരുമാനിച്ചിരുന്നത്. മധ്യ ഓവറുകളില്‍ റണ്‍സ് ഒഴുകുന്നതിനെ ബംഗ്ലാ സ്പിന്നര്‍മാര്‍ തടഞ്ഞു. ഇത്തരം പിച്ചുകളില്‍ കളിക്കുമ്പോള്‍ ചില മേഖലയില്‍ ഇനിയും മികവു വേണ്ടതുണ്ട്. ബംഗളൂരുവില്‍ തിരിച്ചെത്തി ഇത്തരം പിച്ചില്‍ കളിച്ച്‌ നില മെച്ചപ്പെടുത്തും.’

ലോകകപ്പ് പോലെയുള്ള നീണ്ട ടൂര്‍ണമെന്റുകളില്‍ ഇത്തരം പിച്ചുകളില്‍ കളിക്കുക എന്നത് ബാറ്റര്‍മരെ സംബന്ധിച്ചു വെല്ലുവിളിയാണ്. ഡോട്ട് ബോളുകളുടെ എണ്ണം കുറച്ച്‌ സ്‌ട്രൈക്ക് കൈമറുക എന്നതൊന്നും അത്ര എളുപ്പമല്ല.’

‘ടീം എന്ന നിലയില്‍ നിരാശയുണ്ടെങ്കിലും വ്യക്തിപരമായി ഇതൊരു പാഠമാണ്. ബാറ്റര്‍ എന്ന നിലയില്‍ നേരിടേണ്ട വെല്ലുവിളികള്‍ സംബന്ധിച്ച പാഠമായിരുന്നു എന്നെ സംബന്ധിച്ചു ഈ സെഞ്ച്വറി. ബാറ്റിങില്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഭാഗ്യത്തിനു ബംഗ്ലാദേശിനെതിരായ കളി ടീമിനെ സംബന്ധിച്ചു നിര്‍ണായകമായിരുന്നില്ല’- മത്സര ശേഷം ഗില്‍ പ്രതികരിച്ചു.

Hot Topics

Related Articles