ഇന്ത്യയുടെ സ്കൈ ; ആകാശത്തോളം ഹൃദയ വിശാലതയുള്ളവൻ ; ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ സൂര്യകുമാര്‍ യാദവ് കളിച്ചത് പനി ബാധിച്ച് ; അസുഖ ബാധിതനായിട്ടും ടീമിനെ വിജയത്തിലേക്ക് നയിച്ച സൂപ്പർ ഹീറോ

സ്പോർട്സ് ഡെസ്ക്ക് : ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് കളിച്ചത് പനി ബാധിച്ച്‌. മത്സരശേഷം ബിസിസിഐക്കായി അക്ഷര്‍ പട്ടേലിനോട് സംസാരിക്കവെ സൂര്യകുമാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മത്സരത്തില്‍ 36 പന്തില്‍ നിന്നും 69 റണ്‍സുമായി സൂര്യകുമാര്‍ തിളങ്ങിയിരുന്നു.

Advertisements

മത്സരത്തില്‍ വിരാട് കോലിക്കൊപ്പം നിര്‍ണായകമായ 104 റണ്‍സ് കൂട്ടുക്കെട്ടുണ്ടാക്കാന്‍ സൂര്യയ്ക്കായിരുന്നു. ഇന്ത്യന്‍ വിജയത്തില്‍ ഏറെ നിര്‍ണായകമായത് സൂര്യയുടെ പ്രകടനമാണ്. തനിക്ക് എന്തെങ്കിലും മരുന്നോ കുത്തിവെയ്‌പ്പോ തന്ന് മത്സരത്തിന് സജ്ജമാക്കണമെന്ന് ഡോക്ടറോടും ഫിസിയോയോടും ആവശ്യപ്പെട്ടെന്നും താരം വെളിപ്പെടുത്തിഇന്നലെ മുതല്‍ എനിക്ക് വയറുവേദനയുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നെ പനിയും വന്നു. അതേസമയം ഇന്നൊരു നിര്‍ണായകമായ മത്സരമാണെന്ന് എനിക്കറിയാം. ഞാന്‍ പനിയുള്ള കാര്യം ഡോക്ടറോടും ഫിസിയോയോടും പര്‍റഞ്ഞു. ലോകകപ്പ് ഫൈനലാണെങ്കില്‍ ഞാന്‍ എങ്ങനെ പ്രതികരിക്കും. അസുഖം പറഞ്ഞ് മാറിയിരിക്കാനാകുമോ. എന്തെങ്കിലും ചെയ്ത് വൈകീട്ടത്തെ മത്സരത്തില്‍ കളിക്കാന്‍ സജ്ജനാക്കു എന്നാണ് ഞാന്‍ പറഞ്ഞത്. ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ് ഗ്രൗണ്ടിലെത്തിയാല്‍ പിന്നെ മറ്റൊരു വികാരമാണ്. സൂര്യകുമാര്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.