യുവ ഇന്ത്യയുടെ തിലകക്കുറി ! പുതിയ കാലത്തിന്റെ പ്രതീക്ഷകൾ കാത്ത് യുവതാരം ; രണ്ടാം ടി ട്വന്റിയിൽ തിലക് വർമ്മ തകർത്തെറിഞ്ഞത് ഒരുപിടി റെക്കോർഡുകൾ

സ്പോർട്സ് ഡെസ്ക്ക് : വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ടി ട്വന്റി  മല്‍സരത്തില്‍ കന്നി ഫിഫ്റ്റിയുമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് യുവ താരം തിലക് വര്‍മ.ആദ്യ ടി ട്വന്റിയില്‍ ടീമിന്റെ മാനംകാത്ത അദ്ദേഹം ഈ കളിയിലും നിരാശപ്പെടുത്തിയില്ല. കരിയറിലെ രണ്ടാം ടി ട്വന്റിയില്‍ തന്നെ ഫിഫ്റ്റി നേടിയാണ് തിലക് താരമായത്. 51 റണ്‍സോടെ ഇടംകൈയന്‍ ബാറ്റര്‍ ടീമിന്റെ ടോപ്‌സ്‌കോററായി മാറി.

Advertisements

41 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ആദ്യ മത്സരത്തിൽ 39 റണ്‍സായിരുന്നു തിലകിന്റെ സംഭാവന. അന്നു 22 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുകളുമുള്‍പ്പെട്ടിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ നിര്‍ഭയമായ ബാറ്റിങിലൂടെ എല്ലാവരുടെയും പ്രശംസയേറ്റു വാങ്ങിയ തിലക് രണ്ടാം ടി20യിലും പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

39 ബോളുകളില്‍ നിന്നായിരുന്നു താരം കന്നി ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. 15ാം ഓവറിലെ അവസാന ബോളില്‍ ഒബെഡ് മക്കോയ്‌ക്കെതിരേ സിംഗിള്‍ നേടിയായിരുന്നു തിലക് കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. ഈ ഫിഫ്റ്റിയോടെ ചില റെക്കോര്‍ഡുകള്‍ തിലക് തകര്‍ക്കുകയും ചെയ്തു. ടി ട്വന്റിയില്‍ ഫിഫ്റ്റിയടിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരമായാണ് അദ്ദേഹം മാറിയത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പിന്തള്ളിയാണ് തിലക് എലൈറ്റ് ക്ലബ്ബില്‍ രണ്ടാമതെത്തിയത്. 21 വയസ്സും 38 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു റിഷഭ് ഫിഫ്റ്റി കുറിച്ചത്.

20 വയസ്സും 271 ദിവസവും പ്രായമുള്ളപ്പോഴാണ് തിലക് കന്നി ഫിഫ്റ്റി കണ്ടെത്തിയത്. ഈ ലിസ്റ്റില്‍ തലപ്പത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 20 വയസ്സും 143 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഹിറ്റ്മാന്റെ ഫിഫ്റ്റി. മറ്റൊരു റെക്കോര്‍ഡ് കൂടി തിലക് ഈ മല്‍സരത്തില്‍ തന്റെ പേരില്‍ കുറിച്ചു. ഇന്ത്യക്കു വേണ്ടി ആദ്യത്തെ രണ്ടു ടി20കളില്‍ നിന്നും ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരമായി അദ്ദേഹം മാറി. രണ്ടു കളിയില്‍ നിന്നും 90 റണ്‍സാണ് തിലകിന്റെ സമ്പാദ്യം.

നേരത്തേ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരുന്നു തലപ്പത്ത്. 89 റണ്‍സായിരുന്നു സ്‌കൈയുടെ പേരിലുണ്ടായിരുന്നത്. ഇതാണ് തിലക് പഴങ്കഥയാക്കിയത്. തിലകും സൂര്യയും കഴിഞ്ഞാല്‍ ലിസ്റ്റിലെ മറ്റുള്ളവര്‍ മന്‍ദീപ് സിങ് (83), ദീപക് ഹൂഡ (68), അജിങ്ക്യ രഹാനെ (61), ഇഷാന്‍ കിഷന്‍ (60), രോഹിത് ശര്‍മ (58), വിരാട് കോലി (54) എന്നിവരാണുള്ളത്.

Hot Topics

Related Articles