ജോഹ്നാസ്ബർഗ്: പരമ്പരയിലെ ജേതാക്കളെ നിശ്ചയിക്കുന്ന നാലാം ട്വന്റി 20 യിൽ തകർത്തടിച്ച ഇന്ത്യൻ ബാറ്റർമാർ പോക്കറ്റിലാക്കിയത് ഒരു പിടി റെക്കോർഡുകൾ. 300 എന്ന സ്വപ്ന റണ്ണിലേയ്ക്ക് ബാറ്റ് വീശിയ ഇന്ത്യ ഇടയ്ക്കൊന്ന് ഇടറിയെങ്കിലും കളി അവസാനിപ്പിച്ചിരിക്കുന്നത് ഒരു പിടി റെക്കോർഡുകളുമായാണ്. ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ടീം എന്ന റെക്കോർഡാണ് ദക്ഷിണാഫ്രിക്കയിലെ യുവ ഇന്ത്യ സ്വന്തമാക്കിയത്. 23 സിക്സറുകളാണ് മൂന്ന് ഇന്ത്യൻ ബാറ്റർമാർ ചേർന്ന് പറപ്പിച്ചു വിട്ടത്. 54 പന്തിൽ 109 റൺ നേടിയ സഞ്ജു ഒൻപത് സിക്സ് നേടിയപ്പോൾ, 47 പന്തിൽ 120 റൺ നേടിയ തിലക് അൽപം കടുപ്പിച്ചു. 10 സിക്സർ പറത്തിയ തികല് ഒൻപത് ഫോറും അതിർത്തി കടത്തി. 18 പന്തിൽ 36 റൺ എടുത്ത അഭിഷേക് പോലും പറത്തി നാലു സിക്സ്. ഒരു ട്വന്റി 20 മത്സരത്തിൽ രണ്ട് ബാറ്റർമാർ സെഞ്ച്വറി നേടുന്ന എന്ന അപൂർവ റെക്കോർഡും സഞ്ജു – തിലക് സഖ്യം സ്വന്തമാക്കി. 20 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ 283 റണ്ണാണ് അടിച്ചു കൂട്ടിയത്. ദക്ഷിണാഫ്രിക്കയിലെ , ജോഹനാസ് ബർഗിലെ ഏറ്റവും ഉയർന്ന റൺസാണ് ഇത്. ദക്ഷിണാഫ്രിക്കൻ നിരയിൽ ബൗൾ ചെയ്ത എല്ലാ ബൗളർമാർക്കും 10 ന് മുകളിൽ ശരാശരയിൽ അടി കിട്ടി. മാർക്കോ ജാനിസണ് 10.50 ശരാശരിയുള്ളപ്പോൾ ബാക്കി എല്ലാ ബൗളർമാർക്കും 14 ന് മുകളിലാണ് ശരാശരി. ജാനിസൺ നാല് ഓവറിൽ 42 ഉം, കോട്സേ മൂന്ന് ഓവറിൽ 43 ഉം റൺ വഴങ്ങി. സിപാമിയ നാല് ഓവറിൽ 14.50 ശരാശരയിൽ 58 റണ്ണാണ് വഴങ്ങിയത്. സിമനേലി മൂന്ന് ഓവറിൽ 47 ഉം, മഹാരാജ് മൂന്ന് ഓവറിൽ 42 ഉം, മാക്രം രണ്ട് ഓവറിൽ 30 ഉം, സ്റ്റബ്സ് ഒരു ഓവറിൽ 21 ഉം റൺ വഴങ്ങി.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. വന്യമായ ആക്രമണമാണ് പതിയെ തുടങ്ങിയ സഞ്ജുവും അഭിഷേകും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്. 5.5 ഓവറിൽ 73 റണ്ണിലാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. സഹ ഓപ്പണറെ നഷ്ടമായപ്പോൾ സഞ്ജു പതറുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയ്ക്ക് തെറ്റി. പിന്നെ പടർന്നു കയറി ആളിക്കത്തുന്ന സഞ്ജുവിനെയാണ് കണ്ടത്. വന്യമായ കരുത്തോടെ സഞ്ജു ആക്രമിച്ച് കളിച്ചതോടെ മൈതാനത്തിന്റെ വശങ്ങളിലേയ്ക്ക് പന്ത് പല തവണ പറന്നു. പല തവണ ക്യാച്ച് താഴെയിട്ട ദക്ഷിണാഫ്രിക്കൻ ഫീൽഡർമാരും സഞ്ജുവിനെയും തിലകിനെയും സഹായിച്ചു.
റെക്കോർഡുകൾ കട പുഴക്കി ജൂനിയർ ഹിറ്റ്മാൻ..! അനായാസം സിക്സടിച്ച് സഞ്ജു; കടന്നാക്രമിച്ച് കടപുഴക്കി തിലക്; തകർത്തടിച്ച് പോക്കറ്റിലാക്കിയത് ഒരു പിടി റെക്കോർഡുകൾ
Advertisements