ഇന്ത്യന്‍ ദന്തല്‍ അസോസിയേഷൻ തൃപ്പൂണിത്തറ ശാഖയുടെ 2025 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ഡോ. അനൂപ് കുമാര്‍ രവീന്ദ്രനാഥ്, സെക്രട്ടറി ഡോ. മാത്യൂസ് ബേബി, ട്രഷറര്‍ ഡോ. ടിസ പാലയ്ക്കല്‍ എന്നിവര്‍ ചാര്‍ജ് എടുത്തു. വൈക്കം ഹെറിറ്റേജ് പ്ലാസ ഓഡിറ്റോറിത്തില്‍ നടന്ന ചടങ്ങ് കേരള ദന്തല്‍ കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ദന്തല്‍ അസോസിയേഷൻ കേരള മുന്‍ പ്രസിഡണ്ട് ഡോ. ടെറി തോമസ് എടതോട്ടി, വൈസ് പ്രസിഡണ്ട് ഡോ ദീപക് കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സൗജന്യ ദന്തല്‍ ക്ലിനിക്ക് പ്രോജക്ട് ഉത്ഘാടനം വൈക്കം മുന്‍സിപ്പല്‍ ചെയർ പേര്‍സന്‍ പ്രീത രാജേഷ് നിര്‍വ്വഹിച്ചു. ബൈക്ക് അപകടത്തെ തുടര്‍ന്ന് കിടപ്പിലായ ഐ. ടി. ഐ വിദ്യാര്‍ഥി തലയാഴം മനക്കതറ ശിവപ്രസാദിന്റെ ചികില്‍സയ്ക്കു വേണ്ടി നടപ്പിലാക്കുന്ന സ്നേഹസ്പര്‍ശം പ്രോജക്ട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി ടി സുഭാഷ് ഉത്ഘാടനം ചെയ്തു.