വാലറ്റം പോരാടാതെ കീഴടങ്ങി; ഇംഗ്ലണ്ടിന് മുന്നിൽ 371 റൺ വിജയലക്ഷം വച്ച് ടീം ഇന്ത്യ; അഞ്ചാം ദിനം കളിയാവേശം കടുക്കും

ലീഡ്‌സ്: മുൻ നിരയും മധ്യനിരയും ആവേശത്തോടെ ബാറ്റേന്തിയ മത്സരത്തിൽ തുടർച്ചയായി വാലറ്റം പരാജയപ്പെട്ടതോടെ മികച്ച ടോട്ടൽ പ്രതീക്ഷിച്ച ടീം ഇന്ത്യയ്ക്ക് തിരിച്ചടി..! നാനൂറിന് മുകളിലുള്ള ടോട്ടൽ ഇംഗ്ലണ്ടിന് മുന്നിൽ വച്ച് അവസാന ദിനം വിജയത്തിനായി പൊരുതാമെന്ന ഇന്ത്യയുടെ മോഹങ്ങൾക്ക് വാലറ്റത്തെ കൂട്ടത്തകർച്ചയാണ് തിരിച്ചടിയായത്. 34 റൺ കൂട്ടിച്ചേർത്തപ്പോഴേയ്ക്കും അവസാന ആറു വിക്കറ്റുകളും, 15 റണ്ണിനിടെ നാലു വിക്കറ്റുകളുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതോടെയാണ് നാനൂറ് കടക്കുമെന്ന ലീഡ് 371 ൽ ഒതുങ്ങിയത്. സ്‌കോർ: ഇന്ത്യ: 471, 364. ഇംഗ്ലണ്ട്: 465, 21.

Advertisements

നാലാം ദിനം ഇന്ത്യയ്ക്ക് വേണ്ടി ഗില്ലും , രാഹുലുമാണ് ബാറ്റിംങ് പുനരാരംഭിച്ചത്. ആദ്യം തന്നെ ഗില്ലിനെ നഷ്ടമായെങ്കിലും പന്തും (118), രാഹുലും ചേർന്ന് (137) ഇന്ത്യയെ മികച്ച ലീഡിൽ എത്തിച്ചു. ഇന്ത്യൻ സ്‌കോർ 287 ൽ നിൽക്കെ പന്ത് പുറത്തായി. പിന്നാലെ, 333 ൽ കെ.എൽ രാഹുലും വീണു. ഇതിന് ശേഷമാണ് ഇന്ത്യൻ ബാറ്റിംങിന്റെ കൂട്ടത്തകർച്ച കണ്ടത്. രണ്ട് റൺ കൂടി ചേർത്തതോടെ കരുൺ നായർ (20) വോക്‌സിന്റെ പന്തിന് അദ്ദേഹത്തിന് തന്നെ ക്യാച്ച് നൽകി മടങ്ങി. 90 ആം ഓവറിൽ കണ്ടത് ഇന്ത്യൻ വാലറ്റത്തിന്റെ കൂട്ടക്കുരുതിയായിരുന്നു. ടങ്ങിന്റെ ആദ്യ പന്തിൽ താക്കൂർ (4) റൂട്ടിന് ക്യാച്ച് നൽകി. രണ്ടാം പന്തിൽ സിറാജ് (0) ക്യാച്ച് സ്മിത്തിന്. മൂന്നാം പന്ത് പ്രതിരോധിച്ച ബുംറ ഹാട്രിക് ഒഴിവാക്കിയെങ്കിലും അടുത്ത പന്തിൽ ക്ലീൻ ബൗൾഡ്(0). 333 ന് അഞ്ച് എന്ന നിലയിൽ നിന്നും 349 ന് ഒൻപത് എന്ന നിലയിലേയ്ക്ക് ഇന്ത്യ കൂപ്പുകുത്തി. അവസാന വിക്കറ്റിൽ ജഡേജയും (25) പ്രസിദ് കൃഷ്ണയും (0) ചേർന്ന് 15 റൺ കൂട്ടിച്ചേർത്തതാണ് ഇന്ത്യയ്ക്ക് അൽപമെങ്കിലും മാന്യത നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്രണ്ടൻ ക്രേസും, ജോഷ് യങ്ങും ഇംഗ്ലണ്ടിന് വേണ്ടി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഷൊഹൈബ് ബഷീർ രണ്ടും, ബെൻ സ്‌റ്റോക്ക്‌സും, ക്രിസ് വോക്‌സും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംങ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമാകാതെ 21 റൺ എടുത്തിട്ടുണ്ട്. 12 റണ്ണുമായി സാക്ക് ക്രാവ്‌ലിയും, ഒൻപത് റണ്ണുമായി ബെൻ ഡക്കറ്റുമാണ് ക്രീസിൽ.

Hot Topics

Related Articles