ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് : പിച്ച് പരിശോധന തർക്കത്തിൽ : ഗംഭീറും ക്വുറ്റേറും തമ്മിൽ തർക്കം

ലണ്ടൻ: ടെസ്റ്റ് പരമ്ബരയിലെ അവസാന മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടീമുകള്‍. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ 2-1ന് ഇംഗ്ലണ്ട് മുന്നിലാണ്.വ്യാഴാഴ്ച ഓവല്‍ സ്റ്റേഡിയത്തിലാണ് അവസാന മത്സരം നടക്കുന്നത്. ഇതിനിടെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ഓവല്‍ സ്റ്റേഡയിത്തിന്റെ ചീഫ് ക്യുറേറ്റർ ലീ ഫോർട്ടിസും തമ്മില്‍ ചൂടേറിയ വാഗ്വാദത്തില്‍ ഏർപ്പെട്ടു.

Advertisements

പരിശീലനത്തിനിടെ ലീ ഫോർട്ടിസിനോട് ‘ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ പറയേണ്ട’ എന്ന് ഗംഭീർ പറയുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. പരിശീലനത്തിനിടെ അസ്വസ്ഥനായ ഗംഭീർ ക്യുറേറ്ററുമായി വാക്കുതർക്കത്തിലേർപ്പെടുന്നതിന്റെയും ഇന്ത്യൻ ബാറ്റിങ് പരിശീലകൻ നിതാൻഷു കൊട്ടക് രംഗം ശാന്തമാക്കുന്നതിന്റെയും വീഡിയോ ആണ് പുറത്തു വന്നിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഇത് എനിക്ക് റിപ്പോർട്ട് ചെയ്യേണ്ടി വരും’ എന്ന് ഫോർട്ടിസ് ഗംഭീറിനോട് പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്. ഇതിന് ഗംഭീർ രൂക്ഷമായി മറുപടി നല്‍കി: ‘നിങ്ങള്‍ക്ക് റിപ്പോർട്ട് ചെയ്യാനുള്ളത് എന്താണോ അത് പോയി ചെയ്യൂ’ എന്ന് പറഞ്ഞു. ഈ ഘട്ടത്തിലാണ് നിതാൻഷു ഇടപെടല്‍ നടത്തിയത്. ഫോർട്ടിസിനെ പിടിച്ചുമാറ്റി ‘ഞങ്ങള്‍ ഒന്നും നശിപ്പിക്കില്ല’ എന്ന് പറയുന്നത് കേള്‍ക്കാം. ബൗളിങ് പരിശീലകൻ മോനി മോർക്കല്‍, സഹപരിശീലകനും മറ്റു സപ്പോർട്ടിഫ് സ്റ്റാഫുകളും ഈ ഘട്ടത്തില്‍ ഇവർക്കൊപ്പമുണ്ടായിരുന്നു.

Hot Topics

Related Articles