ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ ടി ട്വന്റി പരമ്പര സ്വന്തമാക്കിയെങ്കിലും ട്വന്റി ട്വിന്റി ലോകകപ്പിന് തൊട്ടു മുൻപും ഒട്ടും ആശ്വാസമല്ല ഇന്ത്യന്‍ ബൗളര്‍മാരുടെ ഡെത്ത് ഓവര്‍ പ്രകടനം.സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര പോലും മൂന്നാം ടി ട്വന്റിയില്‍ അടിവാങ്ങിക്കൂട്ടുന്നതാണ് ആരാധകര്‍ കണ്ടത്. ബുമ്ര തന്റെ 4 ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റൊന്നും ലഭിച്ചുമില്ല. രാജ്യാന്തര ടി20യില്‍ തന്റെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമാണ് ബുമ്ര ഹൈദരാബാദില്‍ കാഴ്ചവെച്ചത്.
രാജ്യാന്തര ടി20യില്‍ ജസ്പ്രീത് ബുമ്ര 50 റണ്‍സ് വഴങ്ങുന്നത് ഇതാദ്യം. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയതായിരുന്നു ഇതിന് മുൻപ് ബുമ്രയുടെ മോശം ബൗളിംഗ് പ്രകടനം. എന്നാല്‍ അന്ന് രണ്ട് വിക്കറ്റ് വീഴ്ത്താന്‍ പേസര്‍ക്കായിരുന്നു. ഹൈദരാബാദില്‍ ഓസീസ് ഇന്നിംഗ്സിലെ 19-ാം ഓവറില്‍ ബുമ്രക്കെതിരെ 18 റണ്‍സ് ഡാനിയേല്‍ സാംസും ടിം ഡേവിഡും ചേര്‍ന്ന് അടിച്ചെടുത്തു.ഇതിന് തൊട്ടുമുമ്പുള്ള ഓവറില്‍ ബുമ്ര 17 റണ്‍സും വഴങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ ആദ്യ ഓവറില്‍ ബുമ്രയെ കാമറൂണ്‍ ഗ്രീന്‍ കണക്കിന് പ്രഹരിച്ചിരുന്നു. പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ബുമ്രയുടെ യോര്‍ക്കറുകള്‍ക്ക് മൂര്‍ച്ച പോരെന്ന് വ്യക്തം. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ ഒരു വിക്കറ്റ് മാത്രമാണ് ബുമ്രയുടെ സമ്പാദ്യം എന്നതും നാണക്കേടാണ്. രണ്ടാം മത്സരത്തിൽ ആരോൺ ഫിഞ്ചിനെ പുറത്താക്കിയ ഒരു യോർക്കർ ഒഴിച്ചാൽ പറയത്തക്ക മികവ് പരമ്പയിൽ പുറത്തെടുക്കുവാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
ബോളർമാരാണ് ഇന്ത്യൻ ടീമിന്റെ ഇന്നത്തെ പ്രധാന തലവേദന. അക്സർ പട്ടേൽ മാത്രമാണ് മൂന്നാം മത്സരത്തിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. അപ്പോഴും ഇന്ത്യൻ ടീമിനെ പ്രധാനമായും അലട്ടുന്നത് സ്റ്റാർ പേസർ ബൂമ്രയുടെ ഫോമില്ലായ്മ തന്നെയാകും. ബൂമ്ര ഫോമിലേക്കുയർന്നില്ല എങ്കിൽ ലോക കപ്പിൽ ഇന്ത്യ വിയർക്കുമെന്നുറപ്പ്.