പ്രായമാകുന്നു അധികകാലം കളി തുടരാനാകില്ല ; ടീമിന് ഒന്നും ചെയ്യാനാകാത്ത നിമിഷം കളം വിടും ; വിരമിക്കലിനെ കുറിച്ച് സൂചിപ്പിച്ച് ഇന്ത്യൻ ഫുട്‌ബോള്‍ നായകൻ സുനില്‍ ഛേത്രി

ഡല്‍ഹി : പ്രായമാകുകയാണെന്നും അധികകാലം കളി തുടരാനാകില്ലെന്നും ഇന്ത്യൻ ഫുട്‌ബോള്‍ നായകൻ സുനില്‍ ഛേത്രി. സാധ്യമാകുന്ന അവസാനനിമിഷം വരെ കളി തുടരും.ടീമിന് ഒന്നും ചെയ്യാനാകാത്ത നിമിഷം കളം വിടും. പുതിയ യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ടെന്നും അവര്‍ പുതിയ ദൗത്യം ഏറ്റെടുക്കുമെന്നും ഛേത്രി പറഞ്ഞു.

Advertisements

സ്‌പോര്‍ട്‌സ് പോര്‍ട്ടലായ ‘ദി ബ്രിഡ്ജി’ന് നല്‍കിയ അഭിമുഖത്തിലാണ് സ്വന്തം കരിയറിനെക്കുറിച്ചും ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാവിയെക്കുറിച്ചും സുനില്‍ ഛേത്രി വാചാലനായി സംസാരിച്ചത്. വലിയ മത്സരങ്ങള്‍ക്കു മുൻപ് ടീമിന്റെ ഒത്തൊരുമയ്ക്കായി ദീര്‍ഘമായ ക്യാംപുകള്‍ നടക്കണമെന്ന് അദ്ദേഹം സൂചിപ്പച്ചു. ആസ്‌ട്രേലിയ, ഉസ്‌ബെകിസ്താൻ, സിറിയ ഉള്‍പ്പെടെയുള്ള ടീമുകളെ നേരിടേണ്ടി വരുന്ന ഏഷ്യാ കപ്പ് പോലെയുള്ള ടൂര്‍ണമെന്റുകള്‍ക്കുമുൻപ് ദീര്‍ഘമായ ക്യാംപുകള്‍ നമ്മുടേതു പോലുള്ള ടീമിന് വളരെ ഉപകാരപ്പെടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐ.എസ്.എല്ലില്‍ കളിക്കുന്ന നിലവാരത്തില്‍ മതിയാകില്ല ആസ്‌ട്രേലിയയോട് കളിക്കാൻ. അതിന്റെ രണ്ടിരട്ടിയിലധികം ഉയര്‍ന്ന നിലവാരമുള്ള മത്സരമായിരിക്കും നമ്മള്‍ നേരിടേണ്ടിവരിക. ദീര്‍ഘമായ ടീം ക്യാംപുകള്‍ വേണം. ഏഷ്യയിലെ വലിയ ടീമുകളുമായി സൗഹൃദമത്സരങ്ങളുണ്ടാകണമെന്നും താരം ആവശ്യപ്പെട്ടു. സാഫ് കപ്പിലടക്കം ഇന്ത്യൻ ടീമിനു ലഭിച്ച ആരാധകപിന്തുണയില്‍ സന്തോഷമുണ്ടെന്നും ഛേത്രി പറഞ്ഞു.

‘ഇത് ബംഗളൂരു എഫ്.സി ആരാധകര്‍ മാത്രമായിരുന്നില്ല. ടീമിനെ പിന്തുണയ്ക്കാനായി വേറെയും നിരവധി ക്ലബുകളുടെ ആരാധകര്‍ ബാനറുമായി എത്തിയത് ഞാൻ കണ്ടിട്ടുണ്ട്. അത് മനോഹരമായ കാഴ്ചയാണ്. ക്ലബുകള്‍ക്കു വേണ്ടി കളിക്കുമ്പോള്‍ നമ്മള്‍ ബദ്ധവൈരികളായിരിക്കും. എന്നാല്‍, രാജ്യത്തിനുവേണ്ടി കളത്തിലിറങ്ങുന്ന നിമിഷം എല്ലാവരും ഒരുമിച്ചുനില്‍ക്കണം.’-അദ്ദേഹം സൂചിപ്പിച്ചു.

Hot Topics

Related Articles