ദേശീയ ടീമിന്റെ പ്ലേയിങ് ഇലവനെ നിശ്ചയിച്ചിരുന്നത് ജോത്സ്യൻ ; കോച്ച്‌ സ്റ്റിമാക് വിവരങ്ങള്‍ കൈമാറി ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് ; ഇന്ത്യൻ ഫുട്ബാളില്‍ വിവാദം കത്തുന്നു

ന്യൂഡല്‍ഹി : ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിനിടെ ഇന്ത്യൻ ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകൻ ഇഗോര്‍ സ്റ്റിമാക് തന്റെ കളിക്കാരുടെ ‘നക്ഷത്രഫലം’ അറിയാൻ ജ്യോത്സ്യൻമാരെ സമീപിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഈ വര്‍ഷം മെയ് മുതല്‍ ജൂണ്‍ വരെ ജോര്‍ദാൻ, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ്, കംബോഡിയ എന്നിവയ്‌ക്കെതിരായ ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങള്‍ക്ക് മുന്നോടിയായി സ്റ്റിമാക് ഡല്‍ഹി ആസ്ഥാനമായുള്ള ജ്യോത്സ്യൻ ഭൂപേഷ് ശര്‍മ്മയുമായി കൂടിയാലോചിച്ചതായാണ് റിപ്പോര്‍ട്ട്.

Advertisements

വിവാദ വിഷയത്തില്‍ മുൻ ഇന്ത്യൻ താരങ്ങളായ ഗൗരാമംഗി സിങ്ങും സ്റ്റീവൻ ഡയസും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തി. ടീമിന് പുറത്തുള്ള ആളുകളുമായി രഹസ്യ വിവരങ്ങള്‍ പങ്കിടുന്നത് മൂലം ഉയര്‍ന്നുവന്നേക്കാവുന്ന ഔചിത്യ പ്രശ്‌നം അതീവ ഗൗരവമുള്ളതാണെന്ന് ഗൗരാമംഗി പരാമര്‍ശിച്ചു. കളിക്കാരെ തിരഞ്ഞെടുക്കുന്നതിനേക്കാള്‍, ഏറ്റവും വലിയ പ്രശ്നം സമഗ്രതയാണ്. ജ്യോത്സ്യന് ടീം ലിസ്റ്റുകളും തന്ത്രങ്ങളും മറ്റ് രഹസ്യ വിവരങ്ങളും നല്‍കിയാല്‍ അത് ഔചിത്യത്തിന്റെ പ്രശ്‌നമാണ്,” ഗൗരാമാംഗി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, പരിശീലകന്റെ വ്യക്തിപരമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും 37 കാരൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഈ വിഷയത്തില്‍, പ്രത്യേകിച്ച്‌ ഒരാളുടെ വിശ്വാസങ്ങളെക്കുറിച്ച്‌, ശരിയും തെറ്റും സംബന്ധിച്ച്‌ ഞങ്ങളുടെ വിധിന്യായങ്ങള്‍ അടിച്ചേല്‍പ്പിക്കാൻ ഞങ്ങള്‍ക്ക് കഴിയില്ല. എനിക്ക് ആ സാഹചര്യത്തെ അറിയില്ല, പക്ഷേ ഒരു പരിശീലകന് വ്യക്തിപരമായ വിശ്വാസമുണ്ടെങ്കില്‍, ഞങ്ങള്‍ക്ക് അതിനെക്കുറിച്ച്‌ പ്രതികരിക്കാൻ കഴിയില്ല.

Hot Topics

Related Articles