ഹൈദരാബാദ്: കഴിഞ്ഞ സീസണിൽ അവസാനിപ്പിച്ച സ്ഥലത്തു നിന്നും വെടിക്കെട്ട് തുടക്കത്തോടെ ഹൈദരാബാദ്. കഴിഞ്ഞ സീസണിലെ വെടിക്കെട്ട് ഇക്കുറിയും തുടരുമെന്നതിന്റെ സൂചന നൽകിയ എസ്.ആർ.എച്ച് 286 എന്ന് പടുകൂറ്റൻ ടോട്ടൽ രാജസ്ഥാനെതിരെ കുറിച്ചു കഴിഞ്ഞു. സഞ്ജുവിനും സംഘത്തിനും വെല്ലുവിളിയാകുന്ന സ്‌കോർ കുറിയ്ക്കാൻ മുന്നിൽ നിന്നത് 47 പന്തിൽ 106 റണ്ണിലൂടെ ഇഷാന്ത് കിഷനാണ്. മറ്റെല്ലാവരും കൈ മെയ് മറന്ന് സംഭാവന കൂടി നൽകിയകോടെ 20 ഓവറിൽ 286 എന്ന ടോട്ടലാണ് ആറു വിക്കറ്റ് നഷ്ടമാക്കി ഹൈദരാബാദ് സ്വന്തമാക്കിയത്.
ടോസ് നേടി ഫീൽഡിംങ് തിരഞ്ഞെടുത്ത രാജസ്ഥാനെ പപ്പടം പോലെ പൊടിച്ചാണ് ഹൈദരാബാദ് തുടങ്ങിയത്. അഭിഷേക് ശർമ്മയും (11) ഹെഡും (67) ചേർന്ന് മികച്ച തുടക്കം നൽകി. മൂന്ന് ഓവറിൽ 45 ൽ നിൽക്കെ അഭിഷേക് വീണു. പിന്നാലെ എത്തിയ കിഷനും അടി തുടങ്ങിയതോടെ ഹൈദരാബാദ് ഫോമിലായി. 103 ൽ ഹെഡ് വീഴും വരെ ശക്തമായ നിലയിലായിരുന്നു ഹൈദരാബാദ്. ഒൻപത് ഫോറും മൂന്നു സിക്‌സുമാണ് ഹെഡ് പറത്തിയത്. ഹെഡിന് ശേഷം എത്തിയ നിധിൻകുമാർ റെഡി (15 പന്തിൽ 30), ഹെൻട്രിച്ച് ക്ലാസൺ (14 പന്തിൽ 34) എന്നിവർ ഒരു മയവും വരുത്തിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവസാന ഓവറിൽ തുടർച്ചയായി രണ്ട് വിക്കറ്റ് വീഴ്ത്തി എന്നത് മാത്രമാണ് രാജസ്ഥാന് അൽപം ആശ്വാസമായത്. ആർച്ചറുടെ നാല് ഓവറിൽ ഹെദരാബാര് 76 റണ്ണാണ് അടിച്ചു കൂട്ടിയത്. 51 റൺ വഴങ്ങിയ സന്ദീപ് ശർമ്മയ്ക്ക് ഒരു വിക്കറ്റ് കിട്ടി. 44 റൺ വഴങ്ങി ദേശ്പാണ്ഡേ മൂന്ന് വിക്കറ്റ് വീഴ്ത്തി. 52 റൺ വഴങ്ങിയ തീക്ഷയ്ക്കും രണ്ട് വിക്കറ്റുണ്ട്. മൂന്ന് ഓവറിൽ ഫാറൂഖിയ്ക്ക് 49 റൺ കിട്ടി.