ശ്രേയസ് അയ്യര്‍ സ്‌ക്വാഡിലേക്ക് മടങ്ങിയെത്തിയതോടെ ഓസ്ട്രേലിയക്ക് എതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനെ കുറിച്ചുള്ള ആകാംക്ഷ മുറുകുകയാണ്. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ ശ്രേയസ് ഇലവനിലേക്ക് മടങ്ങിയെത്തും എന്നുറപ്പുള്ളതിനാല്‍ ആര് പുറത്താകും എന്നതാണ് ചോദ്യം. നാലാം സ്‌പിന്നറായി കുല്‍ദീപ് യാദവിനെ കളിപ്പിക്കുമോ എന്ന ചോദ്യവും അവശേഷിക്കുന്നു.
നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഓപ്പണിംഗില്‍ തുടരാനാണ് സാധ്യത. ഫോമിലല്ലാത്ത രാഹുലിന് അവസാന അവസരമാകും ദില്ലി ടെസ്റ്റ്. ഫോമിലുള്ള ശുഭ്‌മാന്‍ ഗില്‍ പുറത്തിരിക്കുന്നതാണ് രാഹുലിന് മുന്നിലുള്ള വെല്ലുവിളി. നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഹിറ്റ്‌മാന്‍ ഫോമിലാണ്. മൂന്നാം നമ്ബറില്‍ ചേതേശ്വര്‍ പൂജാരയും നാലാമത് വിരാട് കോലിയുടെ തുടരും. കരിയറിലെ നൂറാം ടെസ്റ്റ് ദില്ലിയില്‍ കളിക്കാനാണ് പൂജാര തയ്യാറെടുക്കുന്നത്. ശ്രേയസ് അയ്യര്‍ മടങ്ങിയെത്തുന്നതോടെ സൂര്യകുമാര്‍ യാദവ് ബഞ്ചിലേക്ക് മടങ്ങും. നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സൂര്യക്ക് തിളങ്ങാനായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറാം നമ്ബറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എസ് ഭരത് തുടരും. ഇതോടെ ഇഷാന്‍ കിഷന്‍റെ കാത്തിരിപ്പ് തുടരും. ദില്ലിയിലും സ്‌പിന്‍ പിച്ചാകും എന്നതിനാല്‍ രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്, അക്‌സര്‍ പട്ടേല്‍ സ്‌പിന്‍ ഓള്‍റൗണ്ടര്‍മാര്‍ സ്ഥാനം നിലനിര്‍ത്തും. നാലാം സ്‌പിന്നറായി കുല്‍ദീപ് യാദവിനെ കളിപ്പിക്കാനുള്ള സാധ്യത വിരളമാണ്. സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരിലുള്ള വിശ്വാസം ടീം മാനേജ്‌മെന്‍റ് തുടരാനാണ് സാധ്യത.
ദില്ലി ടെസ്റ്റിലെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.