ആരെങ്കിലും കത്രിക കാണിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോയെന്ന് മോഹൻലാല്‍ സ്വയം ചിന്തിക്കണം : ബിനോയ് വിശ്വം

തിരുവനന്തപുരം: ആരെങ്കിലും കത്രിക കാണിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോയെന്ന് മോഹൻലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എമ്ബുരാൻ സിനിമാ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ചരിത്രവും സത്യവും ആർക്കും കത്രിക കൊണ്ടോ വാളുകൊണ്ടോ വെട്ടിമാറ്റാൻ പറ്റില്ല. സിനിമയിലെ സീനുകള്‍ വെട്ടിമാറ്റിയതുകൊണ്ട് സംഭവത്തിന്റെ സത്യങ്ങളൊന്നും മാഞ്ഞുപോകില്ല. മോഹൻലാലിനെപ്പോലൊരു വലിയ കലാകാരനെ ഇങ്ങനെയൊരു അവസ്ഥയിലേക്ക്‌ എത്തിക്കാൻ പാടില്ലായിരുന്നു -ബിനോയ് വിശ്വം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിരോധിക്കണം -ഡിവൈഎഫ്‌ഐ

എമ്ബുരാൻ സിനിമയ്ക്കെതിരെയുള്ള സംഘപരിവാർ ഭീഷണി പ്രതിരോധിക്കണമെന്ന് ഡിവൈഎഫ്‌ഐ. ഭീഷണികളെത്തുടർന്ന് സിനിമയിലെ ചില ഭാഗങ്ങള്‍ എഡിറ്റു ചെയ്യാൻ തയ്യാറാകുന്നതും മോഹൻലാല്‍ ഖേദം പ്രകടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതാണ്. കലാസൃഷ്ടിയെയും കലാകാരനെയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള ആഹ്വാനങ്ങള്‍ പ്രതിരോധിക്കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

Hot Topics

Related Articles