ബംഗളൂരു: ഇന്ത്യ ന്യൂസിലൻഡ് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് ബാറ്റിംങ്. ആദ്യ ദിനം മഴയെടുത്ത മത്സരത്തിലാണ് ടീം ഇന്ത്യ ടെസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്തത്. മത്സരത്തിൽ പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം സർഫാസ് ഖാൻ ഇന്ത്യൻ ടീമിൽ ഇടം നേടി. മഴപ്പേടിയിലാണ് ഇന്നും മത്സരത്തിലേയ്ക്കു കടക്കുന്നത്. ബംഗ്ലാദേശിനെതിരായ പരമ്പര തൂത്ത് വാരിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ കളിക്കാനിറങ്ങുന്നത്. ശ്രീലങ്കയ്ക്കെതിരായ തോൽവിയോടെയാണ് കിവീസ് ഇന്ത്യയിലേയ്ക്ക് എത്തുന്നതും.
Advertisements