ഇന്ത്യ ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ്; റണ്ണെടുക്കും മുൻപ് കിവികളുടെ ആദ്യ വിക്കറ്റെടുത്ത് ബുംറ; മഴ മാറി മാനം തെളിഞ്ഞതോടെ ആവേശപ്പോരാട്ടം തുടങ്ങി

ബംഗളൂരു: ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റിൽ നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു. മഴ മാറി മാനം തെളിഞ്ഞ മത്സരത്തിൽ 107 എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് ഏന്തിയ ന്യൂസിലൻഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്ണെടുക്കും മുൻപ് ലാതത്തിന്റെ വിക്കറ്റ് ബുംറയാണ് പിഴുതത്. പിച്ചിലെ ഈർപ്പം മുതലെടുത്ത് ഇന്ത്യൻ ബൗളർമാർ പന്തെറിയുന്നതോടെ മത്സരം ആവേശത്തിലേയ്ക്കു കടക്കുകയാണ്. താരതമ്യേന ദുർബലമായ സ്‌കോർ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചാൽ ഇത് ചരിത്രമായി മാറും. നിലവിൽ ആറു പന്തിൽ നിന്ന് രണ്ടു റണ്ണുമായി വിൽ യങും , രണ്ടു റണ്ണുമായി കോൺവേയുമാണ് ക്രീസിൽ. 4 റണ്ണിന് ഒരു വിക്കറ്റ് കിവീസ് നഷ്ടമാക്കിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles