പന്ത് വീണ്ടും ദുരന്തമായി..! രാഹുലിന്റെയും പോറലിന്റെയും മികവിൽ ഡൽഹിയ്ക്ക് വിജയം

ലഖ്‌നൗ: സ്വന്തം മൈതാനത്ത് പന്ത് വീണ്ടും പരാജയമായതോടെ ലഖ്‌നൗവിന് വീണ്ടും തോൽവി. മികച്ച കൂട്ടുകെട്ട് ഓപ്പണർമാർ സൃഷ്ടിച്ച മത്സരത്തിലാണ് ലഖ്‌നൗ വീണ്ടും തോറ്റത്. എട്ടു വിക്കറ്റിനാണ് ലഖ്‌നൗവിന്റെ തോൽവി. സ്‌കോർ: ലഖ്‌നൗ: 159/6. ഡൽഹി: 161/2

Advertisements

ടോസ് നേടിയ ഡൽഹി ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിന് വേണ്ടി വെടിക്കെട്ട് തുടക്കമാണ് മാക്രവും (33 പന്തിൽ 52) , മിച്ചൽ മാർഷും (36 പന്തിൽ 45) ചേർന്നു നൽകിയത്. 9.6 ഓവറിൽ ഒന്നാം വിക്കറ്റിൽ 87 റൺ ലഖ്‌നൗ ഓപ്പണർമാർ കൂട്ടിച്ചേർത്തു. മാക്രം പുറത്തായതിനു പിന്നാലെ എത്തിയ പൂരാൻ പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. അഞ്ച് പന്തിൽ ഒൻപത് റൺ എടുത്ത പൂരാൻ 99 ൽ പുറത്തായി. 107 ൽ അബ്ദുൽ സമദും (2), 110 ൽ മിച്ചൽ മാർഷും പുറത്തായതോടെ ലഖ്‌നൗവിന്റെ റണ്ണൊഴുക്ക് തടസപ്പെട്ടു. അവസാന ഓവറിലെ ആദ്യ മൂന്ന് പന്ത് ഫോറടിച്ചെങ്കിലും അടുത്ത മൂന്ന് പന്തിൽ കണ്ട് വിക്കറ്റ് വീഴ്ത്തി മുകേഷ് കുമാർ തിരികെ വന്നു. ആയുഷ് ബദോനി (21 പന്തിൽ 36) , പന്ത് (0) എന്നിവരെയാണ് മുകേഷ് കുമാർ പുറത്താക്കിയത്. മുകേഷ് കുമാർ നാലു വിക്കറ്റും സ്റ്റാർക്കും, ചമരവീരയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങ് ആരംഭിച്ച ഡൽഹിയ്ക്ക് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമായിരുന്നു. ഒൻപത് പന്തിൽ 15 റണ്ണെടുത്ത കരുൺനായർ ആദ്യം പുറത്തായെങ്കിലും പോറലും (51), രാഹുലും (പുറത്താകാതെ 57), അക്‌സർ പട്ടേലും (പുറത്താകാതെ 34) ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

Hot Topics

Related Articles