ഡാക്ക: ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരെ മാറ്റിനിർത്തി പുതിയ ടി20 ടീമിനെയാണ് പാകിസ്താൻ വെസ്റ്റിൻഡീസിനും ബംഗ്ലാദേശിനുമെതിരായ പരമ്ബരകള്‍ക്കായി തിരഞ്ഞെടുത്തത്.എന്നാല്‍ കാലങ്ങളായി പാകിസ്താൻ ടീമിലെ അലട്ടുന്ന പ്രശ്നങ്ങളില്‍ നിന്ന് പുതിയ ക്യാപ്റ്റൻ സല്‍മാൻ ആഗയുടെ നേതൃത്വത്തിലുള്ള ടീമിനും പിഴവുകളുടെ കോമഡിയില്‍ നിന്ന് മോചനമില്ലെന്ന് തെളിയിക്കുന്നതാണ് ടീമിന്റെ പ്രകടനം.
വിക്കറ്റുകള്‍ക്കിടയിലെ ഓട്ടം തന്നെയാണ് പ്രധാന പ്രശ്നം. മുൻ കാലങ്ങളില്‍ പാകിസ്താന്റെ നിരവധി മത്സരങ്ങളില്‍ വിക്കറ്റിനിടയിലെ ഓട്ടത്തിനിടെ സംഭവിക്കുന്ന പിഴവുകളും അതിനെ തുടർന്നുണ്ടാകുന്ന റണ്ണൗട്ടുകളും നിരവധി തവണ നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരായ ഒന്നാം ടി20 മത്സരത്തിനിടയിലും അത്തരത്തില്‍ രണ്ട് റണ്ണൗട്ടുകളാണ് സംഭവിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ധാക്കയില്‍ നടന്ന മത്സരത്തിനിടെ ഖുഷ്ദില്‍ ഷാ, ഫഖർ സമാനെ റണ്ണൗട്ടാക്കിയ സംഭവമാണ് ഇക്കൂട്ടത്തില്‍ പുതിയത്. മത്സരത്തിന്റെ 12-ാം ഓവറിലായിരുന്നു സംഭവം. അതിനോടകം പാകിസ്താന് അഞ്ചുവിക്കറ്റുകള്‍ നഷ്ടമായിരുന്നു. പന്ത് ഡീപ് പോയന്റിലേക്ക് അടിച്ച ഖുഷ്ദില്‍ ഒരു റണ്‍ ഓടിയെടുത്തു. എന്നാല്‍ രണ്ടാം റണ്ണിനായുള്ള ഓട്ടത്തിനിടെ പകുതി ദൂരം എത്തിയ ശേഷം ഖുഷ്ദില്‍, ഫഖർ സമാനെ തിരിച്ചയച്ചു. ഫഖർ ക്രീസിലെത്തും മുമ്ബ് ടസ്കിൻ അഹമ്മദിന്റെ ത്രോ വിക്കറ്റ് കീപ്പർ ലിറ്റണ്‍ ദാസിന്റെ കൈകളിലെത്തിയിരുന്നു. ദാസ് വിക്കറ്റ് ഇളക്കുമ്ബോഴും ഫഖർ ക്രീസിന് വളരെയധികം പുറത്തായിരുന്നു. ഈ സമയം 70 റണ്‍സ് മാത്രമായിരുന്നു പാകിസ്താന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. വൈകാതെ 19.3 ഓവറില്‍ വെറും 109 റണ്‍സിന് പാകിസ്താൻ ഓള്‍ഔട്ടാകുകയും ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 15.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
എട്ടാം ഓവറില്‍ മുഹമ്മദ് നവാസ് റണ്ണൗട്ടായതും ഇത്തരത്തില്‍ ധാരണപ്പിശകിലായിരുന്നു. ഫഖർ സമാൻ ഒരു ഡിഫൻസീവ് ഷോട്ട് കളിച്ചതിനു പിന്നാലെ താരത്തിന്റെ വിളികേള്‍ക്കാതെ നവാസ് റണ്ണിനായി ഓടുകയായിരുന്നു. സമയമൊട്ടും കളയാതെ ലിട്ടണ്‍ ദാസ് പന്തെടുത്ത് നോണ്‍ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് എറിഞ്ഞു. നവാസ് ക്രീസിലെത്തും മുമ്ബ് ബൗളർ ബെയ്ല്‍സ് ഇളക്കി.