മുംബൈ : വാങ്കഡെയിൽ ഇഷാൻ കിഷന് ഇന്നലെ വെറുമൊരു മത്സരം മാത്രമായിരുന്നില്ല. ഒരുകാലത്ത് തന്റെ പേര് ഉയർത്തിപ്പിടിച്ചിരുന്ന സ്ഥലത്തേക്കുള്ള തിരിച്ചുവരവായിരുന്നു അത്, പക്ഷേ ഇത്തവണ ശത്രുവിൻ്റെ നിറത്തിലായിരുന്നു വരവ് എന്ന് മാത്രം.ബാറ്റ് കൊണ്ട് ഒന്നും ചെയ്യാൻ ആയില്ലെങ്കിലും, പഴയ സഹതാരവും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യയുമൊത്തുള്ള ഹൃദയസ്പർശിയായ ഒരു നിമിഷം ശ്രദ്ധ പിടിച്ചുപറ്റി.
വാങ്കഡെയില്‍ മുംബൈ ഇന്ത്യൻസിനെതിരെ ഹൈദരാബാദ് ജീവന്മരണ പോരിനാണ് ഇറങ്ങിയത്. എന്നാല്‍ ഇഷാൻ കിഷന്, മറക്കാനാവാത്ത ഒരു മത്സരം തന്നെയാണ് കടന്നുപോയതെന്ന് പറയാം. മൂന്നാം നമ്ബറില്‍ ഇറങ്ങിയ ഇഷാൻ കിഷനെ വെറും രണ്ട് റണ്‍സിന് പുറത്താക്കി, വില്‍ ജാക്സ് മുംബൈ ഹീറോയായി. അദ്ദേഹം പന്ത് മിഡില്‍ ചെയ്യുമ്ബോഴെല്ലാം ആർപ്പുവിളിച്ചിരുന്ന കാണികള്‍, ഇഷാൻ തല താഴ്ത്തി തിരികെ നടക്കുന്നത് നിശബ്ദമായി കണ്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹാർദിക് പാണ്ഡ്യയയെ പുറത്താക്കാൻ അദ്ദേഹം എടുത്ത ഒരു ക്യാച്ച്, മാത്രമായിരുന്നു ഇന്നലെ ഇഷാന് ആകെ ഓർക്കാൻ ഉണ്ടായിരുന്നത്. എന്നാല്‍ മത്സരം കഴിഞ്ഞപ്പോള്‍ കരയുക ആയിരുന്ന ഇഷാനെ ആശ്വസിപ്പിക്കുന്ന തോളില്‍ കൈപിടിച്ച് നടക്കുന്ന ഹാർദിക് ഉള്‍പ്പെടുന്ന ചിത്രം വൈറലായിരിക്കുകയാണ്. ഇതിനേക്കാള്‍ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള ഹാർദികിനെ സംബന്ധിച്ച് ഇഷാന്റെ മനസ്സില്‍ കടന്നുപോകുന്ന കാര്യങ്ങള്‍ നന്നായി മനസിലാക്കാൻ പറ്റും എന്നാണ് ആരാധകർ പറയുന്നത്.