വിജയം തുടർന്ന് പഞ്ചാബ് : പൊരുതി കീഴടങ്ങി ആർ സി ബി

ബാംഗ്ലൂരു : ഇന്ത്യൻ പ്രീമിയർ ലീഗില്‍ മറ്റൊരു വിജയവുമായി പഞ്ചാബ് കിംഗ്സ്. ഇന്ന് മഴ കാരണം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 5 വിക്കറ്റിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ആർ സി ബി ഉയർത്തിയ 96 എന്ന ലക്ഷ്യം 13ആം ഓവറിലേക്ക് പഞ്ചാബ് മറികടന്നു. 5 വിക്കറ്റുകള്‍ നഷ്ടപ്പെട്ടു എങ്കിലും 11 റണ്‍സ് എടുത്ത പ്രിയാൻഷ് ആര്യ, 17 പന്തില്‍ 14 എടുത്ത ഇംഗ്ലിസ് എന്നിവർ ടീമിനെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. 19 പന്തില്‍ 33 റണ്‍സ് എടുത്ത നെഹാല്‍ വദേറയുടെ പ്രകടനം കാര്യങ്ങള്‍ എളുപ്പമാക്കി.

Advertisements

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആർസിബി) 95-9ല്‍ എന്ന നിലയില്‍ പിടിക്കാൻ പഞ്ചാബിനായിരുന്നു. തുടക്കം മുതല്‍ക്കേ ആർസിബിക്ക് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.
നാല് റണ്‍സെടുത്ത ഫില്‍ സാള്‍ട്ടും ഒരു റണ്‍ മാത്രം നേടിയ വിരാട് കോലിയും തുടക്കത്തില്‍ തന്നെ പുറത്തായത് ആർസിബിക്ക് വലിയ തിരിച്ചടിയായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് ക്രീസിലെത്തിയ നാല് റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റണ്‍, രണ്ട് റണ്‍സെടുത്ത ജിതേഷ് ശർമ്മ, ഒരു റണ്‍സെടുത്ത കൃണാല്‍ പാണ്ഡ്യ എന്നിവരും നിരാശപ്പെടുത്തി. 23 റണ്‍സെടുത്ത രജത് പാട്ടിദാർ ആണ് കുറച്ചെങ്കിലും തിളങ്ങിയത്. അവസാനം ടിം ഡേവിഡ് 26 പന്തില്‍ 50 റണ്‍സ് എടുത്ത് 90 കടക്കാൻ സഹായിച്ചു. ടിം ഡേവിഡ് ഇന്നിങ്സിന്റെ അവസാന നാലു പന്തില്‍ മൂന്ന് സിക്സുകള്‍ അടിച്ചു.

പഞ്ചാബ് കിംഗ്സിനുവേണ്ടി ചാഹല്‍, യാൻസണ്‍, അർഷ്ദീപ് സിംഗ്, ഹർപ്രീത് ബ്രാർ എന്നുവർ തകർപ്പൻ ബോളിംഗ് കാഴ്ചവെച്ചു. നാലു പേരും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ആർസിബിയുടെ ബാറ്റിംഗ് നിരയെ തകർത്തുകളഞ്ഞു.

Hot Topics

Related Articles