തല തെറിച്ച് ചെന്നൈ..! ധോണി ഇറങ്ങിയിട്ടും ഫിനീഷ് ചെന്നാനാവാതെ തുടർച്ചയായ രണ്ടാം മത്സരത്തിലും സി.എസ്.കെയ്ക്ക് തോൽവി; ഇക്കുറി തോറ്റത് ഡൽഹിയോട്; തുടരൻ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി ഡൽഹി

ചെന്നൈ: സ്വന്തം തടകത്ത് മഹേന്ദ്രസിംങ് ധോണി എന്ന ഫിനിഷർ നേരിട്ട് അവതരിച്ചിട്ടും ഫിനിംഷിംങ് ലൈൻ ടച്ച് ചെയ്യാനാവാതെ ചെന്നൈ. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ചെന്നൈ ധോണി ഇറങ്ങിയിട്ടും പരാജയപ്പെടുന്നത്. ചെന്നൈയെ തോൽപ്പിച്ചതോടെ ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി. സ്‌കോർ: ഡൽഹി – 183/6. ചെന്നൈ: 158/5.

Advertisements

ടോസ് നേടിയ ഡൽഹി ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്വന്തം പിച്ചിൽ മികച്ച ബൗളിംങ് കാഴ്ച വച്ച ചെന്നൈ ബൗളർമാർ ആദ്യം ഡൽഹിയെ ഒന്ന് വിറപ്പിച്ചു. ആദ്യ ഓവറിൽ ഡൽഹിയെ വരിഞ്ഞു മുറുക്കിയ ഖലീൽ അഹമ്മദ് ഫ്രേസർ മക്ഗുർഗിന്റെ (0) വിക്കറ്റും അഞ്ചാം പന്തിൽ വീഴ്ത്തി. ആകെ ഒരു റൺ മാത്രമാണ് ആ ഓവറിൽ ചന്നെ വഴങ്ങിയത്. എന്നാൽ, പിന്നാലെ ക്രീസിൽ എത്തിയ അഭിഷേക് പോറൽ (33) കെ.എൽ രാഹുലിനെ ഒരു വശത്ത് നിർത്തി വെടിക്കെട്ട് ബാറ്റിംങ് നടത്തി. 20 പന്തിൽ ഒരു സിക്‌സും നാലു ഫോറും പറത്തിയ പോറലിലെ ജഡേജയുടെ പന്തിൽ പതിരണ പിടിച്ച് പുറത്താക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നാലെ ക്രീസിൽ എത്തിയ അക്‌സർ പട്ടേൽ (21) സ്‌കോർ 90 ൽ നിൽക്കെ നൂർ അഹമ്മദിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി. സമീർ റിസ്്വി (20) വീണെങ്കിലും ഒരു വശത്ത് രാഹുൽ മികച്ച ടച്ചിൽ നിൽക്കുന്നതായിരുന്നു ഡൽഹിയുടെ പ്രതീക്ഷ. 51 പന്തിൽ മൂന്നു സിക്‌സും ആറു ഫോറും പറത്തിയ രാഹുൽ 77 റണ്ണുായി പതിരണയുടെ പന്തിൽ ധോണിയ്ക്ക് ക്യാച്ച് നൽകി പുറത്തായി. അവസാന ഓവറിൽ രാഹുൽ പുറത്താകുമ്പോൾ ഡൽഹി 179 ൽ എത്തിയിരുന്നു. ഒരു റൺ കൂടി കൂട്ടിച്ചേർത്ത് ആശുതോഷ് ശർമ്മ (1) യെ ധോണിയും ജഡേജയും ചേർന്ന് റണ്ണൗട്ടാക്കി. പിന്നീടുള്ള മൂന്നു പന്തുകളിൽ മൂന്ന് റൺ മാത്രമാണ് ഡൽഹിയ്ക്ക് ലഭിച്ചത്. സ്റ്റബ്‌സ് (24), വിപ്രാഞ്ജ് നിഗം (1) എന്നിവർ പുറത്താകാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി ഖലിൽ അഹമ്മദ് രണ്ടും പതിരണയും, നൂർ അഹമ്മദും, ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംങ് ആരംഭിച്ച ചെന്നൈയ്ക്ക് 20 റൺ എത്തിയപ്പോഴേയ്ക്കും രചിൻ രവീന്ദ്രയെയും (3) റുതുരാജ് ഗെയ്ദ് വാഗിനെയും (5) നഷ്ടമായി. 41 ൽ കോൺവേ (13) കൂടി വീണതോടെ ചെന്നൈ ഭയന്നു. 65 ൽ ശിവം ദുബൈ (18), 74 ൽ ജഡേഡയും (2) പോയതോടെ ധോണി കളത്തിൽ എത്തി. എന്നാൽ, ധോണിയും (30), വിജയ് ശങ്കറും (69) നോക്കി നിൽക്കെ കളി കയ്യിലാക്കി ഡൽഹി പറവകൾ പറന്നു. ചെന്നൈയ്ക്ക് 25 റണ്ണിന്റെ തോൽവി. ഡൽഹിയ്ക്കായി വിപ്രാഞ്ജ് നിഗം രണ്ടും കുൽദീപ് യാദവ്, മിച്ചൽ സ്റ്റാർക്ക്, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Hot Topics

Related Articles