ചെന്നൈ: പ്രായമെത്രയായാലും തന്റെ ടൈമിംങിനും വേഗതയ്ക്കും വട്ടം വയ്ക്കാൻ വിക്കറ്റിനു പിന്നിൽ ആരുമില്ലെന്ന് തെളിയിച്ച് വീണ്ടും മഹേന്ദ്ര സിംങ് ധോണിയുടെ മാജിക്..! ചെന്നൈ ആർ സിബി കളിയ്ക്കിടയിൽ ഫിൽ സാൾട്ടിനെ പുറത്താക്കാൻ അഞ്ചാം ഓവറിന്റെ അവസാന പന്തിൽ ചെയ്ത സ്റ്റമ്പിങ്ങാണ് ആരാധകരെ ഞെട്ടിച്ചത്. മിന്നൽ വേഗത്തിൽ സ്്റ്റമ്പ് തെറിപ്പിച്ചതോടെ ഞെട്ടിയത് ഫിൽ സാൾട്ട് മാത്രമല്ല കളി കണ്ടു കൊണ്ടിരുന്ന ലക്ഷങ്ങളാണ്.
ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ചെന്നൈ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയുടെ പ്ലാൻ തെറ്റിച്ച് ഫിൽ സാൾട്ടാണ് ആക്രമിച്ച് കളിച്ചത്. 16 പന്തിൽ 200 സ്‌ട്രൈക്ക് റേറ്റിൽ ചെന്നൈ ബൗളർമാരെ കടന്നാക്രമിച്ചാണ് ഫിൽ സാൾട്ട് 32 റണ്ണെടുത്ത് കളിച്ചുകൊണ്ടിരുന്നത്. ഒരു സിക്‌സ് പറത്തിയ സാൾട്ട് അഞ്ചു ഫോറും അടിച്ചിരുന്നു. ഇതോടെയാണ് ചെന്നൈ പന്ത് നൂർ അഹമ്മദിനെ ഏൽപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നൂറ് അഹമ്മദിന്റെ ആദ്യ അഞ്ച് പന്തിൽ എട്ട് റണ്ണാണ് ബാംഗ്ലൂർ നേടിയത്. എന്നാൽ, അവസാന പന്തിൽ ബാംഗ്ലൂർ ആരാധകരും സ്റ്റേഡിയം മുഴുവനും ഞെട്ടുന്ന സ്റ്റമ്പിംങ് എത്തി. നൂറിന്റെ പന്തിനെ മുന്നോട്ടാഞ്ഞ് അടിയ്ക്കാൻ ശ്രമിച്ച സാൾട്ടിന്റെ പന്ത് ക്രീസ് ലൈനിൽ നിന്ന് ഒന്ന് ചെറുതായി പൊങ്ങി. .10 സെക്കൻഡിൽ താഴെ സമയം കൊണ്ട് സാൾട്ടിന്റെ ബെയിൽ തെറുപ്പിച്ച് ധോണിയുടെ മിന്നൽ സ്റ്റമ്പിംങ് എത്തി. തേർഡ് അമ്പയർ വീഡിയോ പരിശോധിച്ചപ്പോൾ മാത്രമാണ് സാൾട്ടിന്റെ ഷൂസ് ക്രീസിന്റെ മുകളിലെ എയറിലായിരുന്നു എന്ന് മനസിലായത്. ഇതോടെ സ്‌റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിൽ ഔട്ട് എന്ന് തെളിഞ്ഞു..!
മുംബൈയ്‌ക്കെതിരായ ചെന്നൈയുടെ ആദ്യ മത്സരത്തിലും ധോണിയുടെ മിന്നൽ സ്റ്റമ്പിംങ് കണ്ടിരുന്നു. 0.141 സെക്കൻഡ് വേഗത്തിൽ ധോണി സ്റ്റമ്പ് ചെയ്തപ്പോൾ പുറത്തായത് മുംബൈയുടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവായിരുന്നു. ഏതായാലും ഒരു വർഷത്തിന് ശേഷം കളത്തിലിറങ്ങിയ ധോണി വീണ്ടും ആരാധകരെ ഞെട്ടിച്ചു.