ഐ പി എൽ രണ്ടാം ക്വാളിഫയർ : മുംബൈയെ തകർത്ത് പഞ്ചാബ് ഫൈനലിൽ

അഹമ്മദാബാദ് : ഐപിഎഎല്ലിലെ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് പഞ്ചാബ് കിങ്സ് ഫൈനലിൽ. അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് മുംബൈയെ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 204 റൺസിന്റെറെ വിജയലക്ഷ്യം ഒരോവർ ശേഷിക്കെ പഞ്ചാബ് മറികടന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് പഞ്ചാബ് നേടിയത്. ചൊവ്വാഴ്‌ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് പഞ്ചാബിന്റെ എതിരാളികൾ. ഇരുടീമുകളും ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ലാത്തതിനാൽ ഇത്തവണ പുതിയൊരു ചാമ്പ്യൻ്റെ പിറവിക്കാകും ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിക്കുക. മഴ വില്ലനായെത്തിയതിനാൽ രണ്ടരമണിക്കൂർ വൈകിയാണ് രണ്ടാം ക്വാളിഫയർ മത്സരം ആരംഭിച്ചത്.

Advertisements

Hot Topics

Related Articles