ബാംഗ്ലൂർ : ഹോം ഗ്രൗണ്ടിൽ തോൽക്കുന്ന പതിവ് ആവർത്തിച്ചാണ് ആർസിബി ഇന്നലെ പഞ്ചാബിനോടും അടിയറവ് വച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന 14 ഓവർ മത്സരത്തിൽ ആർസിബി ഉയർത്തിയ 96 റൺസ് വിജയലക്ഷ്യം 12.,1 ഓവറിലാണ് പഞ്ചാബ് മറികടന്നത്.
ഇതോടെ പോയിന്റ് ടേബിളില്‍ പഞ്ചാബ് രണ്ടാം സ്ഥാനത്തേക്കും ആര്‍സിബി നാലാം സ്ഥാനത്തേക്കുമെത്തി. പ്രധാന ബാറ്റര്‍മാരൊന്നും സാഹചര്യത്തിനനുസരിച്ച് മികച്ച പ്രകടനം പുറത്തെടുക്കാതെ വന്നതോടെയാണ് ആര്‍സിബി ചെറിയ സ്കോറില്‍ ഒതുങ്ങിയത്. ഓപ്പണിങ് ബാറ്റര്‍മാരായ ഫില്‍ സാള്‍ട്ടും വിരാട് കോഹ്ലിയും ഇക്കളിയില്‍ നിരാശപ്പെടുത്തി. ടോപ് ഓര്‍ഡറില്‍ നായകന് രജത് പാട്ടിധാര്‍ (23) അല്പെങ്കിലും പിടിച്ചുനിന്നെങ്കിലും മധ്യനിര ബാറ്റര്‍മാരായ ലിവിങ്സ്റ്റണും ജിതേഷ് ശര്‍മ്മയും ക്രൂനാല്‍ പാണ്ഡ്യയുമെല്ലാം തകര്‍ന്നടിഞ്ഞത് വീണ്ടും തിരിച്ചടിയായി. എന്നാല്‍ ഏഴാമനായി ഇറങ്ങിയ ടിം ഡേവിഡിന്റെ (50) വെടിക്കെട്ട് ഇന്നിങ്സാണ് ആര്‍സിബി സ്കോര്‍ 95 റണ്‍സില്‍ എത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരശേഷം വിരാട് കോഹ്ലി ഉള്‍പ്പെടെയുളള ആര്‍സിബി ബാറ്റര്‍മാരെ വിമര്‍ശിച്ചുകൊണ്ടായിരുന്നു നായകന് രജത് പാട്ടിധാര്‍ സംസാരിച്ചത്. ‘പിച്ച് രണ്ട് പേസുളളതായിരുന്നു. പക്ഷേ വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, മറ്റ് ബാറ്റര്‍മാര്‍ എന്നിവര്‍ ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടതായിരുന്നു. തുടക്കത്തില്‍ പിച്ചിന്റെ സ്വഭാവം വേറെയായിരുന്നു. പക്ഷേ ഒരു ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമായിരുന്നു. പങ്കാളിത്തങ്ങള്‍ പ്രധാനമാണ്. പെട്ടെന്നുളള ഇടവേളകളില്‍ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അത് ഞങ്ങള്‍ക്ക് ഒരു വലിയ പാഠമാണ്’.
മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിനെ ഒഴിവാക്കിയതിനെ കുറിച്ചും പാട്ടിധാര്‍ മനസുതുറന്നു. ‘സാഹചര്യങ്ങള്‍ കാരണം ഞങ്ങള്‍ക്ക് ആ മാറ്റം വരുത്തേണ്ടി വന്നു. വിക്കറ്റ് അത്ര മോശമായിരുന്നില്ല. അത് വളരെസമയം മൂടിക്കെട്ടിയിരുന്നു. അത് അവരുടെ ബോളര്‍മാരെ സഹായിച്ചു. ക്രെഡിറ്റ് അവര്‍ക്കുളളതാണ്. വിക്കറ്റ് എങ്ങനെ കളിച്ചാലും നമ്മള് നന്നായി ബാറ്റ് ചെയ്യുകയും വിജയകരമായ ഒരു ടോട്ടല്‍ നേടുകയും വേണം. ബോളിങ് യൂണിറ്റ് വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അത് വലിയൊരു പോസിറ്റീവാണ്. ബാറ്റര്‍മാര്‍ ഉദ്ദേശ്യത്തോടെയാണ് കളിച്ചത്. അത് സന്തോഷകരമായ കാര്യമാണ്. ബാറ്റിങ് യൂണിറ്റിലെ ചില തെറ്റുകള്‍ നമുക്ക് തിരുത്താന്‍ കഴിയും, രജത് പാട്ടിധാര്‍ പറഞ്ഞു.