മുംബൈ: ഐപിഎല്‍ താരലേലത്തിന്റെ തീയതിയും വേദിയും ബിസിസിഐ പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളുടെ അടിസ്ഥാന ലേലത്തുക സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത റിഷഭ് പന്തിനും ലഖ്നൗ സൂപ്പര്‍ ജയന്റ്സ് റിലീസ് ചെയ്ത കെ എല്‍ രാഹുലിനും രണ്ട് കോടി രൂപയാണ് അടിസ്ഥാനവില. രാജസ്ഥാന് റോയല്‍സ് റിലീസ് ചെയ്ത ആര് അശ്വിനും യുസ്വേന്ദ്ര ചാഹലും രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ 24.5 കോടി നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കിനും രണ്ട് കോടിയാണ് അടിസ്ഥാന വില. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന് ബെന്‍ സ്റ്റോക്സ് ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം, ഇംഗ്ലണ്ട് ടീമില്‍ നിന്ന് വിരമിച്ച പേസര്‍ ജെയിംസ് ആന്ഡേഴ്സണ് ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1.25 കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ് ആന്ഡേഴ്സണ്. കരിയറില്‍ ഇതുവരെ ആന്ഡേഴ്സണ് ഐപിഎല്‍ കളിച്ചിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത ഇന്ത്യൻ താരങ്ങളായ പൃഥ്വി ഷാക്കും സര്‍ഫറാസ് ഖാനും 75 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് കോടി രൂപ അടിസ്ഥാന വിലയുളള മറ്റ് ഇന്ത്യൻ താരങ്ങള്‍ ഇവരാണ്. ഖലീല്‍ അഹമ്മദ്, ദീപക് ചാഹർ, വെങ്കിടേഷ് അയ്യർ, അവേശ് ഖാൻ, ഇഷാൻ കിഷൻ, മുകേഷ് കുമാർ, ഭുവനേശ്വർ കുമാർ, പ്രസിദ്ധ് കൃഷ്ണ, ടി നടരാജൻ, ദേവ്ദത്ത് പടിക്കല്‍, ക്രുനാല്‍ പാണ്ഡ്യ ഹർഷല്‍ പട്ടേല്‍, അർഷ്ദീപ് സിംഗ്, വാഷിംഗ്ടണ്‍ സുന്ദർ, ഷാർദുല്‍ താക്കൂർ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.