ഇന്ത്യൻ പ്രീമിയർ ലീഗ് : ആദ്യ ക്വാളിഫയറിൽ കൊൽക്കത്ത ഹൈദരാബാദ് പോരാട്ടം ; എലിമിനിറ്റേറിൽ സഞ്ജുവിന്റെ രാജസ്ഥാന് എതിരാളി ആർസിബി 

​ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീ​ഗ് പ്ലേ ഓഫിനുള്ള മത്സരക്രമമായി. മെയ് 21ന് നടക്കുന്ന ആദ്യ ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മെയ് 22ന് നടക്കുന്ന എലിമിനിറ്റേറിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു എതിരാളികളാകും. രണ്ടാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന രാജസ്ഥാൻ റോയൽസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം മഴമൂലം ഉപേക്ഷിച്ചു.

Advertisements

മത്സരം ആരംഭിക്കാനായി 10.45 വരെയും അധികൃതർ കാത്തിരുന്നു. എന്നാൽ ഒരിക്കൽപോലും മഴദൈവങ്ങൾ കനിഞ്ഞില്ല. ഇതോടെ സ‍ഞ്ജും സാംസണും ശ്രേയസ് അയ്യരും പരസ്പര ധാരണയിൽ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇടയ്ക്ക് മഴ ശമിച്ചപ്പോൾ ടോസ് ഇട്ടിരുന്നു. ടോസ് വിജയിച്ച ശ്രേയസ് അയ്യർ ഫീൽഡിം​ഗ് ആണ് തീരുമാനിച്ചത്. എന്നാൽ ഒരു പന്ത് പോലും എറിയാൻ കഴിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റ് നേടിയ കൊൽക്കത്ത ടേബിളിൽ ഒന്നാമതെത്തി. 17 പോയിന്റുമായി സൺറൈസേഴ്സ് ഹൈദരാബാദാണ് രണ്ടാമത്. രാജസ്ഥാൻ റോയൽസിനും 17 പോയിന്റുകളാണെങ്കിലും നെറ്റ് റൺറേറ്റിൽ മൂന്നാമതായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.