ന്യൂസ് ഡെസ്‌ക്ക് : ഒട്ടനവധി വ്യത്യസ്തതകളുമായെത്തുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ ടീം സമവാക്യങ്ങള്‍ മാറി മറിയുന്നു. വര്‍ഷങ്ങളുടെ പാരമ്പര്യവുമായി എത്തിയ പല ടീമുകളും തങ്ങളുടെ നായകരെ ഉള്‍പ്പടെ മാറ്റി പരീക്ഷിക്കുന്ന 2024 ഐപിഎല്‍ അതിനാല്‍ തന്നെ ആരാധകരെ അസ്വസ്തരാക്കുന്നുണ്ട്. ഐപിഎല്ലില്‍ ആരാധകരേറെയുള്ള മുംബൈ ഉള്‍പ്പടെയുള്ള ടീമുകളില്‍ ഉണ്ടായ മാറ്റം ആരാധകരെ ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 5 തവണ മുംെൈബയെ കിരീട നേട്ടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ്മയെ അകാരണമായി ഒഴിവാക്കി പാണ്ഡ്യയെ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ച മുംബൈ തീരുമാനത്തോട് ആരാധകരെല്ലാം വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ മുംബൈ കപ്പ് അടിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ആരാധകര്‍ക്ക് വലിയ ആശങ്കയുണ്ട്.
എന്നാല്‍ ചെന്നൈ ആരാധകര്‍ ആവേശത്തിലും ആകാംക്ഷയിലുമാണ്. ക്യാപ്്്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടിന് മിനിറ്റുകള്‍ക്ക് മുന്‍പ് നായക സ്ഥാനം മാറുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് മുന്‍പിലേക്ക് അവതരിപ്പിച്ച് ധോണി മുന്നോട്ട് വെച്ച സര്‍പ്രൈസില്‍ ഞെട്ടിയിരക്കുയാണ് ആരാധകര്‍ അതിനാല്‍ തന്നെ ഈ ഐപിഎല്ലില്‍ പല ധോണി മാജിക്കുകളും കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വിരാടും രോഹിത്തും , ധോണിയും നായക സ്ഥാനത്തില്ലാത്ത ആദ്യ പ്രീമിയര്‍ ലീഗ് എന്ന പ്രത്യേകതയും ഈ ഐപിഎല്ലിനുണ്ട്. അതിനാല്‍ തന്നെ ആരാധകര്‍ ഏറെ ആശങ്കയില്‍ നില്‍ക്കുന്ന ഐപിഎല്‍ പോരാട്ടം കൂടിയാകും ഇത്തവണ നടക്കുക.