കൊൽക്കത്ത : ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ സീസണിൽ വിജയത്തുടക്കവുമായി ബാംഗ്ലൂർ. കൊൽക്കത്തയ്ക്ക് എതിരെ ഏഴ് വിക്കറ്റിൻ്റെ വിജയമാണ് കോഹ്ലിയും സംഘവും സ്വന്തമാക്കിയത് സ്കോർ – കൊൽക്കത്ത : 174/8. ബാംഗ്ലൂർ : 177/3.
ടോസ് നേടിയ ബാംഗ്ലൂർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേൻ (26 പന്തിൽ 44) , രഹാനേ ( 31 പന്തിൽ 56) എന്നിവർ മികച്ച ബാറ്റിങ്ങ് നടത്തി. 22 പന്തിൽ 30 റണ്ണുമായി രഘുവംശിയും , 10 പന്തിൽ 12 റൺ നേടി റിങ്കു സിങ്ങും ബാറ്റ് ചെയ്തു. ഓപ്പണർ ഡിക്കോക്ക് (4) , വെങ്കിടേഷ് ആയ്യർ (6) , റസൽ (4) , രമൺദീപ് സിങ് (6) , ഹർഷിത് റാണ (5) എന്നിവർ പരാജയപ്പെട്ടു. ബാംഗ്ലൂരിന് വേണ്ടി ക്രുണാൽ പാണ്ഡ്യ മുന്ന് വിക്കറ്റും , ജോഷ് ഹേസൽ വുഡ് രണ്ട് വിക്കറ്റും വീഴ്ത്തി. യഷ് ദയാൽ , സലാം , ശർമ്മ എന്നിവർ ഓരോ വിക്കറ്റ് പങ്കിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിങ്ങിൽ ആർ സി ബിയ്ക്ക് ഓപ്പണർമാർ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 31 പന്തിൽ 56 റൺ നേടിയ സാൾട്ട് രണ്ട് സിക്സും , ഒൻപത് ഫോറും പറത്തി. 95 ലാണ് കൊൽക്കത്തയ്ക്ക് സാൾട്ടിനെ വീഴ്ത്താൻ ആയത്. പിന്നാലെ , പടിക്കൽ (10) , പട്ടിദാർ (34) എന്നിവർ വീണെങ്കിലും , 36 പന്തിൽ 59 റണ്ണുമായി പുറത്താകാതെ നിന്ന കോഹ്ലി , ലിവിങ്ങ്സ്റ്റണ്ണിനെ (15) ഒരു വശത്ത് നിർത്തി വിജയം സ്വന്തമാക്കി.