ഗുവഹാത്തി: ചെന്നൈ സൂപ്പർ കിംങ്‌സിനെ തകർത്ത് സീസണിലെ ആദ്യ വിജയം ആഘോഷിച്ച് രാജസ്ഥാൻ റോയൽസ്. അവസാന ഓവർ വരെ നീണ്ടു നിന്ന ആവേശത്തിന് ഒടുവിൽ ആറു റണ്ണിനാണ് രാജസ്ഥാൻ ചെന്നൈയെ തകർത്തത്. ഫിനിഷറാകുമെന്ന് പ്രതീക്ഷിച്ച മഹേന്ദ്ര സിംങ് ധോണി അവസാന ഓവറിന്റെ ആദ്യ പന്തിൽ വീണത് ചെന്നൈയ്ക്ക് തിരിച്ചടിയായി. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം സഞ്ജുവും സംഘവും നേടിയ സീസണിലെ ആദ്യ വിജയമായി ഇത്. സ്‌കോർ രാജസ്ഥാൻ: 182/9. ചെന്നൈ: 176/6.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംങ് ആരംഭിച്ച ചെന്നൈയ്ക്ക് നാല് റണ്ണിൽ നിൽക്കെ ജയ്‌സ്വാളിനെ (4) നഷ്ടമായി. സഞ്ജു സാംസണിനെ (20) ഒരു വശത്ത് നിർത്തി നിതീഷ് റാണ (81) അടിച്ചു കസറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അഞ്ചു സിക്‌സറും പത്ത് ഫോറും പറത്തിയാണ് നിതീഷ് റാണ ടീമിനെ മുന്നോട്ട് നയിച്ചത്. സഞ്ജു പുറത്തായ ശേഷം എത്തിയ റിയാൻ പരാഗ് (37) നിതീഷിന് മികച്ച പിൻതുണ നൽകി. നിതീഷ് പുറത്തായതിന് പിന്നാലെ, ധ്രുവ് ജുവറലും (3) , ഹസരങ്കയും (4) അതിവേഗം വീണത് രാജസ്ഥാനെ പ്രതിരോധത്തിലാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവസാനം ഹിറ്റ്‌മേർ(19) നടത്തിയ കൂറ്റൻ അടികളാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. ആർച്ചറും (0) കാർത്തികേയയും (1) കാര്യമായ സംഭാവന നൽകിയില്ല. ചെന്നൈയ്ക്ക് വേണ്ടി ഖലീൽ അഹമ്മദ്, മതീഷ് പതിരണ, നൂർ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിനും, ജഡേജയും ഓരോ വിക്കറ്റ് എടുത്തു.
മറുപടി ബാറ്റിംങ് ആരംഭിച്ച ചെന്നൈയ്ക്ക ആദ്യം തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ രചിൻ രവിന്ദ്ര (0) റണ്ണെടുക്കും മുൻപ് തന്നെ പുറത്തായി. 46 ൽ രാഹുൽ തൃപാതി (23)യും, 72 ൽ ശിവംദുബൈയും (18) വീണതോടെ പ്രതീക്ഷകളെത്രയും ഗെയ്ദ്വാഗിലായി. നൂറ് കടക്കും മുൻപ് വിജയ്ശങ്കറും (9) വീണു. 129 ൽ ഗെയ്ദ്വാഗ് പുറത്തായതിന് പിന്നാലെ ധോണി ക്രീസിൽ എത്തി. ചൈന്നൈയുടെ ടോപ് സ്‌കോററായ ഗെയ്ദ്വാഗ് 44 പന്തിൽ 53 റണ്ണാണ് എടുത്തത്. 11 പന്തിൽ 16 റണ്ണെടുത്ത് ധോണി അവസാന ഓവറിന്റെ ആദ്യ പന്തിൽ പുറത്തായതോടെ ചെന്നൈ പതറി. ആ പതറിച്ചയിൽ നിന്നും പുറത്ത് വരാൻ ജഡേജയ്‌ക്കോ (32), ജെയ്മി ഓവർടണിനോ (11) സാധിച്ചില്ല. ഇതോടെ ചെന്നൈ തോൽവി വഴങ്ങി. രാജസ്ഥാനായി ഹസരങ്ക നാല് വിക്കറ്റ് നേടി. സന്ദീപ് ശർമ്മയും, ജോഫ്രാ ആർച്ചറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.