ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന റെയിവേ സ്റ്റേഷനുകളുടെ ലിസ്റ്റ് പുറത്ത് വിട്ടതിന് പിന്നാലെ കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ട്രെയിനുകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് റയിൽവേ. ലോകത്തിലെ നാലാമത്തെ വലിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യക്കുള്ളത്. പ്രതിദിനം രണ്ട് കോടിയിലധികം ആളുകൾ ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നു. രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, മെയിൽ എക്സ്പ്രസ് തുടങ്ങി ഇന്ത്യയിൽ പ്രതിദിനം 13452 ട്രെയിനുകൾ സർവ്വീസ് നടത്തുന്നു. ഇവയിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ട്രെയിനുകളുമുണ്ട്.
ബാംഗ്ലൂർ രാജധാനി എക്‌സ്പ്രസാണ് വരുമാനത്തിന്റെ കാര്യത്തിൽ മുന്നിൽ. ബാംഗ്ലൂർ രാജധാനി എക്സ്പ്രസ് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് കെ എസ് ആർ ബാംഗ്ലൂരിലേക്ക് പോകുന്നതാണ്. 2022-23 വർഷത്തിൽ 509510 പേരാണ് ഈ ട്രെയിനിൽ യാത്ര ചെയ്തത്. ഇതോടെ ഏകദേശം 176 കോടി രൂപയായിരുന്നു വരുമാനമായി റെയിൽ വേയ്‌ക്ക് ലഭിച്ചത്. പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയെ ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയുമായി ബന്ധിപ്പിക്കുന്ന സീൽഡ രാജധാനി എക്സ്പ്രസ് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ ട്രെയിൻ. സീൽദാ രാജധാനി എക്സ്പ്രസ് 2022-23 വർഷത്തിൽ 5,09,164 യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഇതുമൂലം ഈ ട്രെയിനിന്റെ വരുമാനം 128 കോടി 81 ലക്ഷമാണ് ഈ ട്രെയിന്റെ വരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ന്യൂഡൽഹി-ദിബ്രുഗഡ് ഇടയിൽ ഓടുന് ട്രെയിനാണ് മൂന്നാം സ്ഥാനം. കഴിഞ്ഞ വർഷം 4,74,605 യാത്രക്കാരെയാണ് ഈ ട്രെയിൻ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. ഇതുവഴി റെയിൽവേക്ക് 126 കോടിയാണ് വരുമാനം. ന്യൂഡൽഹി-മുംബൈ സെൻട്രലിനിയിൽ ഓടുന്ന രാജധാനി എക്സ്പ്രസ് ഏറ്റവും കൂടുതൽ വരുമാനം നേടിയ ട്രെയിനുകളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ്. 2022-23 വർഷത്തിൽ 4,85,794 യാത്രക്കാരാണ് ഇതിൽ യാത്ര ചെയ്തത്. 122 കോടിയാണ് വരുമാനം.
അതേസമയം പ്രതിവർഷം ആയിരം കോടിക്ക് മുകളിൽ വരുമാനം നൽകുന്ന ഏഴ് സ്റ്റേഷനുകളുടെ പേര് റെയിവേ പുറത്ത് വിട്ടിരുന്നു. 2023-2024 സാമ്പത്തിക വർഷത്തിലെ കണക്കുകളാണ് റെയിൽവേ പുറത്ത് വിട്ടിരിക്കുന്നത്. 3337 കോടി രൂപ വരുമാനം നൽകുന്ന ന്യൂഡൽഹി സ്റ്റേഷനാണ് ഒന്നാം സ്ഥാനത്തുള്ളത്.
ഹൗറ സ്റ്റേഷനാണ് 1692 കോടിയുമായി രണ്ടാം സ്ഥാനത്തുള്ളത്. ദക്ഷിണേന്ത്യയിൽ നിന്ന് 1299 കോടി രൂപ വാർഷിക വരുമാനവുമായി ചെന്നൈ സെൻട്രലും പട്ടികയിലുണ്ട്. യാത്രക്കാരുടെ എണ്ണം വരുമാനം എന്നിവ അനുസരിച്ച് ഏറ്റവും വലിയ കാറ്റഗറിയായി പരിഗണിക്കുന്ന നോൺ സബ് അർബൻ പട്ടികയിലുള്ളത് 28 സ്റ്റേഷനുകളാണ്. മുംബൈ ഉൾപ്പെടുന്ന മേഖലയാണ് ഇതിൽ മുന്നിൽ. വരുമാനത്തിന്റെ കാര്യത്തിൽ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളും മികച്ച പ്രകടനമാണ് നടത്തുന്നത്.
തിരുവനന്തപുരം സെൻട്രൽ ആണ് കേരളത്തിൽ മുന്നിൽ. എറണാകുളം ജംഗ്ഷൻ ആണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് കോഴിക്കോടും നാലാമത് തൃശൂരും എത്തിയപ്പോൾ എറണാകുളം ടൗൺ, കണ്ണൂർ, പാലക്കാട് ജംഗ്ഷൻ, കൊല്ലം ജംഗ്ഷൻ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. യാത്രക്കാരുടെ പ്രതിവർഷ കണക്കിലും മുന്നിൽ തിരുവനന്തപുരം സെൻട്രൽ ആണ്. 1.31 കോടി ആളുകളാണ് സ്‌റ്റേഷൻ ഉപയോഗിച്ചത്. ഇന്ത്യൻ റെയിൽവെയുടെ എല്ലാ ട്രെയിനുകളും കാമറ നിരീക്ഷണത്തിലാക്കുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ട്രാക്കും പരിസരങ്ങളും നിരീക്ഷിക്കാൻ എല്ലാ തീവണ്ടികളിലും ഒന്നിലധികം കാമറകൾ സ്ഥാപിക്കും. ട്രെയിൻ അട്ടിമറിയുമായി ബന്ധപ്പെട്ട് തുടർ ശ്രമങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. അങ്ങനെ ഇന്ത്യൻ റെയിവേ കൂടുതൽ കരുത്താർജ്ജിച്ചു കൊണ്ടിരിക്കുകയാണ്.