ഇന്ത്യ പ്രതിസന്ധിയിലാകുമ്പോൾ പന്ത് തീപ്പന്തമാകും.! ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററായി വളർന്ന് റിഷഭ് പന്ത്; ഇന്നും കളിച്ചത് നിർണ്ണായക ഇന്നിംങ്‌സ്

മുംബൈ: ന്യൂസിലൻഡിന് എതിരായ മൂന്നു ടെസ്റ്റുകളിൽ രണ്ടും തോറ്റു നിൽക്കുകയാണ് ഇന്ത്യ. മഴയെടുത്ത ആദ്യ ടെസ്റ്റിൽ ഇന്ത്യ ഏറ്റുവാങ്ങിയത് ദയനീയ തോൽവിയായിരുന്നു. രണ്ടാം ടെസ്റ്റിലാകട്ടെ സ്പിന്നിന് മുന്നിൽ പൊരുതാൻ പോലുമാകാതെ കീഴടങ്ങുകയും ചെയ്തു. മൂന്നാം ടെസ്റ്റിൽ പിടിച്ചു കയറുമെന്ന് കരുതിയിടത്ത് ഇന്ത്യ വെല്ലുവിളി നേരിടുകയാണ്. മൂന്നു സാഹചര്യങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി നിർണ്ണായകമായ പോരാട്ടം നടത്തിയ ഒരു താരമുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തിലെല്ലാം തീപ്പന്തമായി ആളിക്കത്തിപ്പൊട്ടിത്തെറിച്ച് ബാറ്റർമാരിൽ ആത്മവിശ്വാസം നിറയ്ക്കുന്ന താരം റിഷഭ് പന്ത്..!

Advertisements

ഇന്നും തന്റെ പതിവ് നിർഭയത്വത്തോടെ ആഞ്ഞു വീശിയ പന്ത് മറ്രൊരു റെക്കോർഡുമായാണ് തിരികെ കയറിയത്. കിവീസിനെതിരെ ഇന്ത്യൻ ബാറ്ററുടെ വേഗമേറിയ അരസെഞ്ച്വറി കണ്ടെത്തിയാണ് പന്ത് മടങ്ങിയത്. ഇന്ത്യ 46 റണ്ണിന് തകർന്നടിഞ്ഞ ബംഗളൂരു ടെസ്റ്റിലെ ആദ്യ ഇന്നിംങ്‌സിൽ 20 റണ്ണുമായി പന്തായിരുന്നു ടോപ്പ് സ്‌കോറർ. ഈ ടെസ്റ്റിലെ രണ്ടാം ഇന്നിംങിസിൽ 105 പന്തിൽ 99 റണ്ണെടുത്ത പന്ത് വല്ലാത്ത ആത്മവിശ്വാസമാണ് ബാറ്റർമാരിൽ നിറച്ചത്. ഈ ഒറ്റ ഇന്നിംങ്‌സിന്റെ ബലത്തിലാണ് ഇന്ത്യയ്ക്ക് ലീഡ് എടുക്കാനും ന്യൂസിലൻഡിലെ രണ്ടാം ഇന്നിംങ്‌സിൽ ബാറ്റിംങിന് ഇറക്കാനും സാധിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൂനൈ ടെസ്റ്റിന്റെ രണ്ട് ഇന്നിംങ്‌സിലും പന്തിന് കാര്യമായ സംഭാവന ചെയ്യാനായില്ല. എന്നാൽ, ഇതിന്റെ കേട് തീർത്താണ് മൂന്നാം ടെസ്റ്റിൽ 70 റണ്ണിന്റെ ഉജ്വലമായ ബാറ്റിംങ് പ്രകടനം തീർത്തത്. ഗില്ലിനൊപ്പം നിർണ്ണായകമായ കൂട്ടുകെട്ടും നൽകിയാണ് പന്ത് മടങ്ങിയത്. ഇത് ആദ്യമല്ല പന്ത് ടെസ്റ്റിൽ ഇന്ത്യയ്ക്കു വേണ്ടി തീപ്പന്തമാകുന്നത്. ആരും ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഗാബയിൽ ആസ്‌ട്രേലിയയെ മലർത്തിയടിച്ച പന്തിന്റെ ഗുസ്തി കണ്ടാണ് ഇന്ത്യൻ ആരാധകർ പന്തിൽ മയങ്ങിയത്.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ (109, 39) എന്ന രീതിയിലായിരുന്നു സ്‌കോർ. അപകടത്തിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ പന്തിന്റെ സെഞ്ച്വറിയായിരുന്നു ആദ്യ ടെസ്റ്റിന്റെ ആകർഷണം തന്നെ. എന്തായാലും ടെസ്റ്റിലെ വിശ്വസ്തനായ വിക്കറ്റ് കീപ്പർ ബാറ്റർക്കുള്ള ഇന്ത്യയുടെ അന്വേഷണമാണ് ഒടുവിൽ പന്തിലൂടെ സഫലീകരിക്കപ്പെട്ടിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.