വാംഖഡേ; സ്വന്തം തട്ടകത്തിൽ ആരാധകർക്ക് മുന്നിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ. കൊൽക്കത്തയെ തകർത്തത് ബൗളിംങ് മികവിൽ. സ്‌കോർ: കൊൽക്കത്ത : 116. മുംബൈ: 121/2. എട്ടു വിക്കറ്റിനാണ് മുംബൈയുടെ വിജയം.
ടോസ് നേടിയ മുംബൈ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. പഴയ ഫോമിലേയ്ക്ക് തിരികെ എത്തിയ മുംബൈ പേസർ ട്രെന്റ് ബോൾട്ടാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഓവറിലെ രണ്ടാം പന്തിൽ വെടിക്കെട്ട് വീരൻ സുനിൽ നരേനെ (0) ക്ലീൻ ബൗൾഡ് ചെയ്ത് ട്രെന്റ്‌ബോൾട്ട് വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമിട്ടു. രണ്ടാം ഓവറിൽ ഡിക്കോക്കിനെ (1) വീഴ്ത്തി ചഹറും വിക്കറ്റ് വേട്ട തുടങ്ങി വച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നാം ഓവർ വരെ പിടിച്ചു നിന്ന രഹാനെയെ (11) ആദ്യ പന്തിൽ തന്നെ വീഴ്ത്തിയ അശ്വിനി കുമാർ മുംബൈയുടെ ബോളിംങ് കരുത്ത് ഒന്ന് കൂടി വ്യക്തമാക്കി. അഞ്ചാം ഓവറിന്റെ നാലാം പന്തിൽ വെങ്കിടേഷ് അയ്യരെ (3) വീഴ്ത്തിയ ചഹർ വീണ്ടും ആഞ്ഞടിച്ചു. ടീമിന്റെ നട്ടെല്ലായി നിന്ന രഘുവംശിയെ (26) വീഴ്ത്തി പാണ്ഡ്യ കളിയിലെ ആദ്യ വിക്കറ്റ് നേടി. 74 ന് ആറ് എന്ന രീതിയിൽ കൊൽക്കത്തയെ തകർത്ത് ആറാം വിക്കറ്റായി റിങ്കു സിങ്ങിനെ (17) അശ്വിനി കുമാർ പറഞ്ഞയച്ചു.
ഇമ്പാക്ട് പ്ലെയറായി എത്തിയ മനീഷ് പാണ്ഡെയും (19), വിശ്വസ്തൻ ആേ്രന്ദ റസലും (5), ഹർഷിത് റാണയും (4) വീണതോടെ 99 ന് ഒൻപത് നിലയിലായി കൊൽക്കത്ത. 12 പന്തിൽ 22 റണ്ണടിച്ച് പിടിച്ചു നിന്നടിച്ച രമൺദീപ് സിംങ് നടത്തിയ പ്രത്യാക്രമണം കൊൽക്കത്തയെ 116 ൽ എത്തിച്ചു. രമൺദീപിനെ സാറ്റ്‌നർ വീഴ്ത്തിയതോടെ കൊൽക്കത്തയുടെ പോരാട്ടം അവസാനിച്ചു. മുംബൈയ്ക്ക് വേണ്ടി അശ്വിനി കുമാർ നാലും, ചഹർ രണ്ടും, ബോൾട്ടും പാണ്ഡ്യയും വിഗ്നേഷ് പുത്തൂരും, മിച്ചൽ സാറ്റ്‌നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച മുംബൈയ്ക്ക് പ്രതീക്ഷിച്ച തുടക്കം നൽകാൻ രോഹിത് ശർമ്മ (12 പന്തിൽ 13)യ്ക്ക് സാധിച്ചില്ല. പിന്നാലെ എത്തിയ വിൽജാക്‌സും (17 പന്തിൽ 16) അധികം വൈകാതെ പുറത്തായി. എന്നാൽ, ഒരു വശത്ത് പിടിച്ചു നിന്ന് വെടിക്കെട്ട് അടികാഴ്ച വച്ച റിക്കെൽടൺ (62) , സൂര്യയെ കൂട്ടു പിടിച്ച് (27) ടീമിനെ വിജയത്തിലെത്തിച്ചു. റസലിലാണ് രണ്ടു വിക്കറ്റും.