ഡർബൻ : ദക്ഷിണാഫ്രിക്കക്ക് എതിരായ ആദ്യ ടി20യില്‍ പ്ലയർ ഓഫ് ദി മാച്ച് ആയ സഞ്ജു സാംസണ് ഇങ്ങനെ ഒരു തുടക്കം ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്ന് പറഞ്ഞു. ഇന്ന് പിച്ചില്‍ എൻ്റെ സമയം ശരിക്കും താൻ ആസ്വദിച്ചു. എൻ്റെ നിലവിലെ നല്ല ഫോമിൻ്റെ പരമാവധി ഉപയോഗിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. സഞ്ജു മത്സരശേഷം പറഞ്ഞു. “ഞങ്ങള്‍ ആക്രമണോത്സുകത കാണിക്കുന്നതിനെക്കുറിച്ചും ടീമിനെ എല്ലാത്തിനെക്കാളും മുന്നില്‍ നിർത്തുന്നതിനെക്കുറിച്ചും ആണ് ടീം മീറ്റിംഗില്‍ സംസാരിച്ചത്.” സഞ്ജു പറഞ്ഞു. “നിങ്ങള്‍ മൂന്ന്-നാല് പന്തുകള്‍ കളിക്കുമ്ബോള്‍ നിങ്ങള്‍ ബൗണ്ടറിക്കായി തിരയും, ഞാൻ അധികം ചിന്തിക്കുന്നില്ല, ചിലപ്പോള്‍ എന്റെ രീതി ഫലം കാണും, ചിലപ്പോള്‍ അത് ഫലം കാണമെന്നില്ല, ഇന്ന് അത് നന്നായി പ്രവർത്തിച്ചതില്‍ സന്തോഷം. – സഞ്ജു പറഞ്ഞു.