മൊഹാലി: ശ്രീലങ്കക്കെതിരെയുള്ള ടെസ്റ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയുമായ ടെസ്റ്റ് ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരംഭിക്കും. പിങ്ക് പന്തുകൊണ്ട് കളിക്കുന്ന ദിന-രാത്രി മത്സരമാണിത്. ഉച്ചക്ക് രണ്ടിന് കളി തുടങ്ങും. സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം.
മൊഹാലിയിൽ ചുവപ്പ് പന്തുകൊണ്ടുള്ള ആദ്യ ടെസ്റ്റിൽ മൂന്ന് ദിവസത്തിനുള്ളിൽ ലങ്കയെ ചുരിട്ടിക്കെട്ടി ഇന്നിങ്സ് വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിതും കൂട്ടരും രണ്ടാം മത്സരത്തിനിറങ്ങുന്നത്. ജയിച്ചാൽ ഇന്ത്യക്ക് പരമ്ബര തൂത്തുവാരാം. ആദ്യ ടെസ്റ്റിൽ വിജയിച്ച ആതിഥേയർ പരമ്ബരയിൽ 1-0 ന് മുന്നിട്ടുനിൽക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൊഹലിയിൽ ബാറ്റും പന്തും കൊണ്ട് ഉശിരൻ പ്രകടനം കാഴ്ചവച്ച ടീമിനെ തന്നെ ഇന്ത്യ രണ്ടാം ടെസ്റ്റിലും നിലനിർത്താനാണ് സാധ്യത. ജയന്ത് യാദവിന് പകരം ഓൾ റൗണ്ടർ അക്സർ പട്ടേലിനെ അവസാന ഇലവനിൽ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്.