ഇന്ത്യൻ വിദ്യാർത്ഥി ലണ്ടനിൽ ട്രക്കിടിച്ചു മരിച്ചു; അപകടം സൈക്കിളിൽ പോകുന്നതിനിടെ

ലണ്ടൻ : വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ലണ്ടനില്‍ ട്രക്കിടിച്ച്‌ മരിച്ചു. ലണ്ടൻ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിഹേവിയർ മാനേജ്മെന്‍റില്‍ ഗവേഷണം നടത്തിയിരുന്ന ചെയിസ്ത കൊച്ചാറാണ് (33) മരിച്ചത്. ഈ മാസം 19ന് രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. അപകടം നടന്ന വേളയില്‍ ഭർത്താവ് പ്രശാന്ത് മുമ്പിലുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ചെയിസ്ത സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചിരുന്നു. നേരത്തെ നീതി ആയോഗില്‍ പ്രവർത്തിച്ചിട്ടുള്ള ചെയിസ്തയുടെ മരണ വിവരം നീതി ആയോഗിന്‍റെ മുൻ സിഇഒ അമിതാഭ് കാന്താണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.

Advertisements

നേരത്തെ ഗുരുഗ്രാമില്‍ താമസിച്ചിരുന്ന ചെയിസ്ത കൊച്ചാർ, ലണ്ടൻ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഓർഗനൈസേഷണല്‍ ബിഹേവിയർ മാനേജ്മെന്‍റില്‍ പിഎച്ച്‌ഡി നേടുന്നതിനായി കഴിഞ്ഞ സെപ്തംബറിലാണ് ലണ്ടനിലേക്ക് താമസം മാറിയത്. നേരത്തെ ഡല്‍ഹി യൂണിവേഴ്‌സിറ്റി, അശോക യൂണിവേഴ്‌സിറ്റി, പെൻസില്‍വേനിയ, ഷിക്കാഗോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങില്‍ പഠിച്ചിട്ടുണ്ട്. 2021-23 കാലയളവില്‍ നീതി ആയോഗിലെ നാഷനല്‍ ബിഹേവിയറല്‍ ഇൻസൈറ്റ്സ് യൂണിറ്റ് ഓഫ് ഇന്ത്യയുടെ സീനിയർ അഡ്വൈസറായിരുന്നു. സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ഡയറക്ടർ ജനറലായിരുന്ന വിരമിച്ച ലെഫ്റ്റനൻറ് ജനറല്‍ ഡോ എസ് പി കൊച്ചാറിന്‍റെ മകളാണ് ചെയിസ്ത കൊച്ചാർ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.