ചെന്നൈ : ഇന്ത്യൻ സൂപ്പർ ലീഗില്‍ തിരിച്ചുവരവിനായി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നു. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈൻ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്താൻ ചെന്നൈൻ എഫ് സിക്ക് വിജയം അനിവാര്യമാണ്.
മോഹൻ ബഗാനെ അവരുടെ സ്റ്റേഡിയത്തില്‍ തകർത്തതിന് ശേഷം ബ്ലാസ്റ്റേഴ്സ് തിരിച്ചടികള്‍ നേരിടുകയാണ്. സൂപ്പർ കപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തേയ്ക്ക് പോയി. ഐഎസ്എല്ലില്‍ കഴിഞ്ഞ രണ്ട് മത്സരത്തിലും പരാജയപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് കേരളത്തിന്റെ കൊമ്പന്മാർ. തിരിച്ചടികള്‍ മറികടന്ന് ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മറുവശത്ത് 13 മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമാണ് ചെന്നൈന് സ്വന്തമാക്കാൻ കഴിഞ്ഞത്. പോയിന്റ് ടേബിളിലെ സ്ഥാനം 11-ാമത്. പ്ലേ ഓഫ് സാധ്യതകള്‍ക്ക് അവശേഷിച്ച മത്സരങ്ങള്‍ ചെന്നൈന് ഏറെ നിർണായകമാണ്. ഇരുടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനില ആയിരുന്നു ഫലം. ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടിയിരുന്നു.