മുംബൈ: ഐ എസ് എല്ലിൽ മുംബൈയെ സഡന്‍ഡെത്തില്‍ മറികടന്ന് ; ബംഗളൂരു എഫ് സി ഫൈനലിൽ. സ്കോര്‍ (9 -8). പെനാല്‍റ്റി ഷൂട്ടൗട്ടിലും സമനില (5 -5) വന്നതോടെയാണ് സഡന്‍ ഡെത്ത് വേണ്ടി വന്നത്. രണ്ടാം പാദ മത്സരത്തിൽ 2-1 വ്യത്യാസത്തിൽ മുംബൈ ജയിച്ചെങ്കിലും ഇരു പാദങ്ങളിലുമായി സ്കോർ 2 – 2 എന്ന നിലയിലായതോടെയാണ് കളി അധിക സമയത്തേക്ക് നീണ്ടത്.
ഇരു ടീമും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ കീപ്പർമാരുടെ മികവ് മൂലം ഗോൾ മാത്രം അകന്നു നിന്നു. തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. നേരത്തെ കളിയുടെ ഇരുപത്തിരണ്ടാം മിനിറ്റിൽ ഹാവി ഹെർണാണ്ടസിൻ്റെ ഗോളിലൂടെ ബംഗളൂരു എഫ് സിയാണ് ആദ്യ ഗോൾ നേടിയത്. ശിവശക്തിയുടെ അളന്ന് കുറിച്ച ക്രോസിൽ മനോഹരമായ ഹെഡറിലൂടെയാണ് ഹാവി ഗോൾ നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗോൾ വഴങ്ങിയ ശേഷം തകർപ്പൻ മുന്നേറ്റങ്ങൾ നടത്തിയ മുംബൈയ്ക്ക് എട്ട് മിനിറ്റിന് ശേഷം അതിൻ്റെ ഫലം ലഭിച്ചു. റീബൗണ്ട് ചെയ്തു വന്ന ബോൾ ബിപിൻ സിംഗ് വലയിലാക്കുകയായിരുന്നു. അറുപത്തിയാറാം മിനിറ്റിൽ ലഭിച്ച കോർണറിന് തല വെച്ച മെഹ്ത്താബ് സിംഗ് മുംബൈയ്ക്ക് ലീഡ് നല്കി, സ്കോർ (2-1). നാളെ നടക്കുന്ന എ ടി കെ മോഹൻ ബഗാൻ, ഹൈദരാബാദ് എഫ് സി മത്സരത്തിലെ വിജയിയെയാണ് ബംഗളൂരു ഫൈനലിൽ നേരിടുക.