തൻ്റെ ഡി ആർ എസ് പരാജയത്തിന് കാരണം ആ രണ്ട് സീനിയർ താരങ്ങൾ : ക്യാപ്റ്റൻസിയ്ക്ക് ഗംഭീര തുടക്കം ലഭിച്ചതിന് പിന്നാലെ വിമർശനവുമായി ഗിൽ

ലോര്‍ഡ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം ടെസ്റ്റ നായകനായുള്ള തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍.കന്നിയങ്കം പിഴച്ചെങ്കിലും രണ്ടാമത്തേതില്‍ ചരിത്രവിജയമാണ് അദ്ദേഹം ടീമിനു സമ്മാനിച്ചത്. ഇതു വരെ മറ്റാരു ക്യാപ്റ്റനും ജയിച്ചിട്ടില്ലാത്ത എജ്ബാസ്റ്റണില്‍ ടീമിനെ റെക്കോര്‍ഡ് വിജയത്തിലേക്കു നയിച്ച്‌ ഗില്‍ ഹീറോയായി മാറുകയായിരുന്നു. ഈ കളിയില്‍ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമടിച്ച്‌ പ്ലെയര്‍ ഓഫ് ദി മാച്ച്‌ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.

Advertisements

പക്ഷെ ഡിആര്‍എസ് കോളുകളുടെ കാര്യത്തില്‍ ഇതുവരെ ഒന്നു പോലും ഗില്ലിനു അനുകൂലമായി വന്നിട്ടില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. രണ്ടു ടെസ്റ്റുകളിലായി ആറു റിവ്യുകളാണ് അദ്ദേഹമെടുത്തത്. പക്ഷെ എല്ലാം ഫ്‌ളോപ്പായി മാറി. ഇപ്പോഴിതാ ഒരു റിവ്യു പോലും തനിക്കു ജയിക്കാന്‍ കഴിയാതെ പോയതില്‍ ടീമിലെ രണ്ടു സീനിയര്‍ കളിക്കാരെ കുറ്റപ്പെടുത്തിയിരിക്കുകയാണ് ഗില്‍. ലണ്ടനില്‍ നടന്ന യുവി കാന്‍ (you we can) ഗാലയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ടെസ്റ്റ് പരമ്ബരയില്‍ തന്റെ ഒരു റിവ്യു പോലും വിജയമാവാതെ പോയതിനു പിന്നിലെ കാരണത്തെ കുറിച്ച്‌ ശുഭ്മന്‍ ഗില്‍ വെളിപ്പെടുത്തിത്. ഇക്കാര്യം പറയുമ്ബോള്‍ മുഖ്യ കോച്ച്‌ ഗൗതം ഗംഭീറും അദ്ദേഹത്തിനു അരികിലുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടു സീനിയര്‍ കളിക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് തനിക്കു പലപ്പോഴും റിവ്യ എടുക്കേണ്ടി വന്നിട്ടുള്ളതെന്നു ഗില്‍ വെളിപ്പെടുത്തി. ആ രണ്ടു പേരെ സംബന്ധിച്ച്‌ പാഡില്‍ പതിക്കുന്ന ഓരോ ബോളുകളും വിക്കറ്റും അതിനുള്ള സാധ്യതകളുമാണ്. തുടര്‍ന്ന് റിവ്യു എടുക്കാന്‍ അവര്‍ തനിക്കു മേല്‍ സമ്മര്‍ദ്ദവും ചെലുത്തുന്നതായും തമാശരൂപേണ ഗില്‍ പറഞ്ഞു. വലിയ സമ്മര്‍ദ്ദമാണ് അപ്പോഴുണ്ടാവാറുള്ളത്. ആറോളം ഡിആര്‍എസ് കോളുകള്‍ ഞാന്‍ ഈ പരമ്ബരയില്‍ ഇതിനകം എടുത്തു കഴിഞ്ഞതായാണ് തോന്നുന്നത്. ഇവയെല്ലാം പരാജയപ്പെടുകയും ചെയ്തു. ഒരു ഡിആര്‍എസ് കോള്‍ പോലും ശരിയായി വന്നിട്ടില്ല.

പക്ഷെ എനിക്കു മേല്‍ റിവ്യു എചുക്കാന്‍ ഏറ്റവുമധികം സമ്മര്‍ദ്ദം ചെലുത്താറുള്ളത് ജഡ്ഡു ഭായിയാണ് (രവീന്ദ്ര ജഡേജ). ജഡ്ഡു ഭായിയയും സിറാജുമാണ് എന്നെ സമ്മര്‍ദ്ദത്തിലാക്കുന്നത്. അവരാണ് ഡിആര്‍എസ് കോളില്‍ എനിക്കു മേല്‍ എല്ലായ്‌പ്പോഴും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതെന്നും ഗില്‍ ചിരിയോടെ പറയുന്നു. ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച്‌ ക്യാപ്റ്റന്‍സിയെന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ രണ്ടു സീസണുകളായി ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. കൂടാതെ രഞ്ജി ട്രോഫിയിലടക്കം ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനെയും ഗില്‍ നയിച്ചിട്ടുണ്ട്.

2024ലെ ഐപിഎല്‍ സീസണിനു മുന്നോടിയായി ക്യാപ്റ്റനും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെ ട്രേഡ് വിന്‍ഡോയില്‍ മുംബൈ ഇന്ത്യന്‍സ് തിരികെ വാങ്ങിയിരുന്നു. ഇതോടെയാണ് ഗില്ലിനു പുതിയ ക്യാപ്റ്റനായി നറുക്കുവീണത്. നായകനായുള്ള ആദ്യ സീസണില്‍ അദ്ദേഹത്തിനു കാര്യമായൊന്നും ചെയ്യാനായില്ല. എന്നാല്‍ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഗില്ലിനു കീഴില്‍ ജിടി ആദ്യമായി പ്ലേഓഫ് കളിച്ചിരുന്നു.

നിലവില്‍ ഇന്ത്യക്കായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കുന്ന പേസ് ജോടികളായ മുഹമ്മദ് സിറാജു പ്രസിദ്ധ് കൃഷ്ണയും ജിടിയില്‍ ഗില്ലിനു കീഴില്‍ കളിക്കുന്നരാണ്. കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത് പര്‍പ്പിള്‍ ക്യാപ്പും പ്രസിദ്ധ് സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ടീമിലേക്കു അദ്ദേഹത്തിനു വഴി തുറന്നതും ഈ പ്രകടനമാണ്. പക്ഷെ ഐപിഎല്ലിലെ മാജിക്കല്‍ പ്രകടനം ടെസ്റ്റ് പരമ്ബരയില്‍ ഇനിയും പുറത്തെടുക്കാന്‍ പ്രസിദ്ധിനായിട്ടില്ല.

Hot Topics

Related Articles