ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റം; ബുമ്രയെ ഒഴിവാക്കി

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ബുമ്ര ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഫിറ്റ്നെസ് തെളിയിക്കാനായി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനുള്ള ടീമില്‍ കളിക്കുമെന്നായിരുന്നു ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നേരത്തെ അറിയിച്ചിരുന്നത്.

Advertisements

എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തി ഇന്നലെ പുറത്തിറക്കിയ പുതിയ സ്ക്വാഡില്‍ ജസ്പ്രീത് ബുമ്രയുടെ പേരില്ല. ഇതോടെ ബുമ്ര ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കുന്ന കാര്യം സംശയത്തിലായി. പരിക്കില്‍ നിന്ന് മോചിതനാവാനുള്ള ചികിത്സക്കും പരിശോധനകള്‍ക്കുമായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ബുമ്ര ഇപ്പോഴുള്ളത്. ഇവിടുത്തെ മെഡിക്കല്‍ വിദഗ്ദര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാകും ബുമ്ര ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

Hot Topics

Related Articles