ജോഹന്നാസ്ബര്‍ഗ് : കോഹ്ലിയെ പ്രശംസയിൽ മൂടി കോച്ച് രാഹുൽ ദ്രാവിഡ്. ട്വന്റി-20യിലെയും ഏകദിനത്തിലെയും ക്യാപ്റ്റന്‍സി നഷ്ടപ്പെട്ടതിനെക്കുറിച്ച് വിരാട് കോഹ്ലി വ്യാകുലപ്പെടാറില്ലെന്ന് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഏറ്റവും മികച്ച ടീം സ്പിരിറ്റോടെയാണ് വിരാട് ഇപ്പോഴും ടെസ്റ്റില്‍ നയിക്കുന്നതെന്നും രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ദ്രാവിഡ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ടീമിലെ എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്താന്‍ വിരാടിന് കഴിയുന്നുണ്ട്. തികച്ചും പ്രൊഫഷണലാണ് അദ്ദേഹത്തിന്റെ സമീപനമെന്നും ദ്രാവിഡ് പറഞ്ഞു.
അതേസമയം ഇന്നലത്തെ പത്രസമ്മേളനത്തില്‍ വിരാട് പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇത് മനപ്പൂര്‍വ്വമല്ലെന്നും തന്റെ നൂറാം ടെസ്റ്റിന് മുന്നോടിയായി കേപ്ടൗണില്‍ വിരാട് മാദ്ധ്യമങ്ങളെ കാണുമെന്നും ദ്രാവിഡ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിരാട് കൊഹ്ലിയുടെ 99-ാമത്തെ ടെസ്റ്റാണിത്. ഈ പരമ്പരയിൽ തന്നെ 100-ാം ടെസ്റ്റ് കളിക്കാനുള്ള അവസരവും വിരാടിനുണ്ട്.ഈ മാസം 11ന് കേപ്ടൗണില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റിലാവും വിരാട് നാഴികക്കല്ല് താണ്ടുക. കോഹ്ലിയുടെ മികച്ച തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകരും ക്രിക്കറ്റ് ലോകവും .