ഗുരുതരമായ സാങ്കേതിക തകരാർ; പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു

ജയ്പൂർ: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. രാജസ്ഥാനില്‍ ബാർമറിലാണ് അപകടമുണ്ടായത്. തിങ്കഴാഴ്ച രാത്രി പത്ത് മണിയോടെ ജനവാസ മേഖലയില്‍ നിന്നും ദൂരെ വയലിലാണ് യുദ്ധവിമാനം തകർന്നു വീണതെന്ന് വ്യോമസേന അധികൃതർ അറിയിച്ചു.

Advertisements

വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിച്ചാണ് അപകടം. തീപിടിച്ച്‌ വിമാനം കത്തി നശിച്ചിട്ടുണ്ട്. ബാർമർ സെക്ടറില്‍ കഴിഞ്ഞ ദിവസം രാത്രി പതിവ് പരിശീലന ദൗത്യത്തിനിടെയാണ് മിഗ് -29 യുദ്ധവിമാനം സാങ്കേതിക തടസം നേരിട്ടത്. ഇതേതുടർന്നാണ് അപകടമുണ്ടായതെന്ന് വ്യോമസേന വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തില്‍ നിന്നും പൈലറ്റ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയർഫോഴ്സ് അറിയിച്ചു. ബാർമർ കളക്ടർ നിശാന്ത് ജെയിൻ, പോലീസ് സൂപ്രണ്ട് നരേന്ദ്ര മീണ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അപകടസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Hot Topics

Related Articles