പോർട്ട് ഓഫ് സ്‌പെയിൻ: നിർണ്ണായക മത്സരത്തിൽ ഇന്ത്യയെ മറകടക്കാൻ വിൻഡീസിന് അവസാന ദിവസം വേണ്ടത് 289 റൺ. രണ്ടാം ഇന്നിംങ്‌സിൽ മിന്നൽ വേഗത്തിൽ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി 181 റൺ നേടി ഡിക്ലയർ ചെയ്തതോടെയാണ് വെസ്റ്റ് ഇൻഡീസ് പ്രതിരോധത്തലായത്.
സ്‌കോർ
ഇന്ത്യ – 438, 181/2
വെസ്്റ്റ് ഇൻഡീസ് – 255 , 76/2
നാലാം ദിവസം 98 ന് ഒന്ന് എന്ന നിലയിൽ നിൽക്കെ മഴ എത്തിയതോടെയാണ് കളി താല്കാലികമായി അവസാനിപ്പിച്ചത്. രോഹിത് പുറത്തായതിനു പിന്നാലെയാണ് മഴ എത്തിയത്. ഇതിന് ശേഷം നാല് റൺ കൂടി ചേർത്ത് യശസ്വി ജയ്‌സ്വാളും പുറത്തായി. 30 പന്തിൽ 38 റണ്ണാണ് ജയ്‌സ്വാൾ നേടിയിരുന്നത്. പിന്നാലെ എത്തിയ ഇഷാൻ കിഷനും (52), ശുഭ്മാൻ ഗില്ലും (29) ഏകദിന ശൈലിയിൽ ബാറ്റ് വശി 24 ഓവറിൽ ഇന്ത്യൻ സ്‌കോർ 181 ൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ ബാറ്റിംങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് ആദ്യം തന്നെ വിക്കറ്റ് നഷ്ടമായി. പ്രതിരോധിച്ച് നിൽക്കെ ക്രൈഗ് ബ്രാത്ത് വെയിറ്റ് (28) അശ്വിന്റെ മുന്നിൽ കുടുങ്ങി. ആറു റൺ കൂടി ടീം സ്‌കോറിൽ ചേർത്തപ്പോഴേയ്ക്കും മക്കൈയ്‌നേ (04) അശ്വിൻ വീഴ്ത്തി. തുടർന്ന് ചന്ദ്രപോളും (24), ബ്ലാക്ക് വുഡും (20) ചേർന്നാണ് ഇപ്പോൾ ടീം സ്‌കോർ മുന്നോട്ടു പോകുന്നത്.