വിക്കറ്റ് കീപ്പർ ബാറ്സ്മാന്മാരുടെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തെ അയാൾക്ക്‌ ശേഷവും മുൻപും എന്ന് കൃത്യമായി അടയാളപ്പെടുത്തിയിട്ടു കടന്നു പോയ അമാനുഷീകൻ : മുടി നീട്ടി വളർത്തി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലേയ്ക്ക് കടന്നു വന്ന അതിമാനുഷികന് പിറന്നാൾ ആശംസയുമായി സനൽകുമാർ പത്മനാഭൻ എഴുതുന്നു

തലക്കാലം

Advertisements
സനൽകുമാർ പത്മനാഭൻ

ജന്മനാ പ്രതിഭാശാലികൾ ആയ…
ടെക്‌നിക്കലി സൗണ്ട് ആയ ..
പിഴവുകൾ ഇല്ലാത്ത പ്രധിരോധവുമായി ക്രീസിൽ താജ് മഹല്ലുകൾ തീർക്കുന്ന ഇന്ത്യൻ ക്രിക്കറ്റിലെ ആധുനീക ബാറ്സ്മാൻമാർ ബാറ്റിങ്ങിന്റെ ബാലപാഠം മറന്നു പോയിടത്തു……


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താണ് തുടങ്ങിയ ത്രിവർണ പതാക ഒന്ന് കൂടി ഉയർത്തികെട്ടാൻ ശബ്ദിക്കുന്ന ബാറ്റുമായി പലകുറി ക്രീസിലേക്കെത്തിയ ഒരു കരുത്തനായ മനുഷ്യൻ ഉണ്ടായിരുന്നു ഇന്ത്യൻ നീലക്കുപ്പായത്തിൽ ഇന്നലെകളിൽ…..😍😍
കളിയുടെ ചരിത്രം പലതും മനഃപൂർവം മറന്നു കളഞ്ഞ കുറെ നിരൂപക “ആയിരങ്ങൾ” അയാൾക്ക്…

മര്യാദക്ക് ഒരു സ്ട്രൈറ് ഡ്രൈവ് കളിയ്ക്കാൻ അറിയാത്തവൻ …!
കവറിലൂടെ ഗാപ് കണ്ടെത്താനറിയാത്തവൻ ..!
എന്തിനു ഒരു ബോൾ ചാരുതയോടെ പ്രതിരോധിക്കാൻ അറിയാത്തവൻ….!
തുടങ്ങി
മറ്റുള്ളവരുടെ വിജയത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ വന്നവൻ!!
എന്നിങ്ങനെ
പല പട്ടങ്ങളും ചാർത്തി കൊടുത്ത് ആഘോഷിച്ചപ്പോൾ…..

പത്തു മത്സരങ്ങളുടെ പരിചയം പോലുമില്ലാത്തൊരു തുടക്കകാരനെ വിശാഖപട്ടണത്തു പാകിസ്ഥാൻ പെയ്സ് പടയുടെ മുന്നിലേക്കിട്ടു കൊടുത്തിട്ടു ദാദയെന്ന ഒറ്റയാൻ കാണിച്ച ആ ചൂതാട്ടത്തെ പാകിസ്താന്റെ അടിവേരടക്കം മാന്തി വെളുപ്പിച്ചു കൊണ്ട് , ഇന്ത്യക്കു അനുകൂലമാക്കി തിരിച്ചു കയറി വന്ന ആ റാഞ്ചിക്കാരനെ കണ്ട ആ നാൾ മുതൽ …….

പാകിസ്താനെതിരെ മറ്റൊരിക്കൽ 29 നു 5 പേര് പവലിയനിൽ തിരിചെത്തിയൊരു നാളിൽ ഒറ്റയ്ക്ക് ഇന്ത്യയുടെ ജനങ്ങളുടെ അഭിമാനത്തിന്റെ ഭാരം തോളിലേറ്റി 227 എന്ന സ്കോറിലേക്കെത്തിച്ച അയാളെക്കണ്ടു…….
ലോകകപ്പിന്റെ ഫൈനലിൽ 273 എന്ന ബിഗ് സ്കോർ ചെയ്സ് ചെയ്യുമ്പോൾ 114 നു മൂന്നാം വിക്കറ്റ് വീണപ്പോൾ സ്വയം പ്രൊമോട്ട് ചെയ്തു ഇറങ്ങി 91 റൺസോടെ ഇന്ത്യയെ വിശ്വവിജയികളുടെ കസേരയിലേക്ക് ആനയിക്കുന്ന അയാളെ കണ്ടു.,

ബാംഗ്ലൂരിൽ ഇന്ത്യക്കെതിരെ ജയിക്കുവാൻ 3 ബോളിൽ രണ്ടു റൺസ് എന്ന നിലയിൽ നിന്ന ബംഗ്ലാദേശിനെ ഒരു ബോളിൽ രണ്ടു റൺസ് എന്ന നിലയിലേക്കും , അവസാന ബോളിൽ ബാറ്റ്സ്മാൻ എന്തായാലും ചുമ്മാ ഓടി സമനില പിടിക്കുവാൻ നോക്കും എന്ന് കൃത്യമായി മനസിലാക്കി കയ്യിൽ നിന്നും ഗ്ലവ് ഊരി നിന്നിട്ടു ബൗളറെകൊണ്ടു വൈഡ് ആയി ഷോർട് ലെങ്ത് ഏറിയിപ്പിച്ചു ഓടുന്ന ബാറ്സ്മാനെ മിന്നൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി ടീമിനെ ജയിപ്പിക്കുന്ന അയാളുടെ കാപ്റ്റന്സിയും കീപ്പിങ് വൈഭവവും കണ്ടു ,…..

അവസാന ഓവറിൽ ലങ്കക്കെതിരെ ജയിക്കാനാവശ്യമായ 15 റൺസ് അനായാസം അടിച്ചെടുക്കുന്ന അയാളെക്കണ്ടു….
ക്രിക്കറ്റ് എന്ന ഈ ഗെയ്മിനെ പ്രണയിക്കുന്ന “ലക്ഷങ്ങൾ” അയാൾക്കൊരു പേരിട്ടു….

“ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർമാൻ…..”
വിക്കറ്റ് കീപ്പർ ബാറ്സ്മാന്മാരുടെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തെ അയാൾക്ക്‌ ശേഷവും മുൻപും എന്ന് കൃത്യമായി അടയാളപ്പെടുത്തിയിട്ടു കടന്നു പോയ അമാനുഷീകൻ ആയ മനുഷ്യന് ഇന്ന് പിറന്നാൾ.,.
മഹേന്ദ്ര സിങ് ധോണി…….
മനോഹരമായ ഒരായിരം ഓർമകൾക്ക് ഒരായിരം നന്ദി……….

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.