സ്പോർട്സ് ഡെസ്ക്ക് : അരങ്ങേറ്റ പരമ്പരയിലെ മൂന്ന് ടി ട്വന്‍റി മത്സരങ്ങളിലും ഗംഭീര പ്രകടനം കാഴ്ച വെച്ചു വിസ്‍മയിപ്പിച്ച മലയാളി വനിതാ ക്രിക്കറ്റര്‍ മിന്നു മണിയെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗർ. ബംഗ്ലാദേശ് വനിതകള്‍ക്കെതിരെയായിരുന്നു മലയാളി താരത്തിന്‍റെ അരങ്ങേറ്റം. പരമ്പരയിലാകെ മികച്ച പ്രകടനം പുറത്തെടുത്ത മിന്നുവിനെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പ്രശംസകൊണ്ട് മൂടി.
വിക്കറ്റ് വീഴ്ത്താനാവുന്ന ഒരു പുതിയ ബൗളറെ കിട്ടുന്നത് മഹത്തരമെന്ന് ഹര്‍മന്‍ പറഞ്ഞു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരവും മിന്നുവാണ്. മൂന്ന് ടി ട്വന്‍റി മത്സരങ്ങളില്‍ നിന്നായി അഞ്ച് വിക്കറ്റാണ് വയനാട്ടുകാരി സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളിലും ബംഗ്ലാദേശിന്‍റെ നിര്‍ണായക വിക്കറ്റുകൾ സ്വന്തമാക്കിയ താരം ടീമിന്റെ വിജയത്തിലും നിർണായക സ്വാധീനമായി.