കേപ്‌ടൗണ്‍ : ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ തുടക്കം മികച്ചതാക്കി ഇന്ത്യന്‍ വനിതകള്‍. ത്രിരാഷ്‌ട്ര ടി20 ടൂര്‍ണമെന്‍റില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ആദ്യ മത്സരത്തില്‍ 27 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഓള്‍റൗണ്ടിങ് മികവുമായാണ് ഇന്ത്യ മത്സരം പിടിച്ചത്.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 147 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്‌ടത്തില്‍ 120 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അരങ്ങേറ്റക്കാരി അമന്‍ജോത് കൗറിന്‍റെയും ദീപ്‌തി ശര്‍മയുടെയും പ്രകടനമാണ് ഇന്ത്യയ്‌ക്ക് നിര്‍ണായകമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
30 പന്തില്‍ 41 റണ്‍സടിച്ച് പുറത്താവാതെ നിന്ന അമന്‍ജോത് കൗര്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദീപ്‌തി ശര്‍മ (23 പന്തില്‍ 33), യാസ്‌തിക ഭാട്ടിയ (34 പന്തില്‍ 35) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. പുറത്തായ മറ്റ് താരങ്ങള്‍ക്ക് രണ്ടക്കം തൊടാനായില്ല.സ്ഥിരം നായിക ഹര്‍മന്‍ പ്രീത് കൗറിന്‍റെ അഭാവത്തില്‍ സ്‌മൃതി മന്ദാനയാണ് ടീമിനെ നയിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 12 ഓവര്‍ പിന്നിടും മുമ്ബ് 65ന് അഞ്ച് വിക്കറ്റ് എന്നീ നിലയിലായിരുന്നു സംഘം.
ക്യാപ്റ്റന്‍ സ്‌മൃതി മന്ദാന (7), ഹര്‍ലീന്‍ ഡിയോള്‍ (8), ജെമീമ റോഡ്രിഗസ് (0) എന്നിവരാണ് ആദ്യം പുറത്തായത്. പിന്നാലെ ഒരറ്റത്ത് പിടിച്ചു നിന്നിരുന്ന യാസ്‌തികയും വീണു. ദേവിക വൈദ്യയാണ് അഞ്ചാമതായി തിരിച്ച് കയറിയത്.
തുടര്‍ന്ന് ഒന്നിച്ച ദീപ്‌തി ശര്‍മയും അമന്‍ജോതും ചേര്‍ന്നാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 76 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 19-ാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് ദീപ്‌തി പുറത്താവുന്നത്.
അമന്‍ജോതിനൊപ്പം സ്‌നേഹ് റാണയും (2) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി നോണ്‍കുലുലെക്കോ മ്ലാബ രണ്ട് വിക്കറ്റ് വീഴ്‌ത്തി.