ബ്രിഡ്ജ് ടൗൺ: ട്വന്റി 20 ലോകകപ്പിലെ ഫൈനലിൽ നിർണ്ണായക നിമിഷത്തിൽ മുന്നേറ്റ നിര തകർന്നടിഞ്ഞപ്പോൾ രക്ഷകനായി കിംങ് കോഹ്ലി. 59 പന്തിൽ രണ്ട് സിക്‌സും ആറു ഫോറും പറത്തി നിർണ്ണായക നിമിഷത്തിൽ ഫോമിലേയ്ക്കുയർന്ന് 76 റൺ നേടിയ കോഹ്ലിയുടെ മികവിൽ ഇന്ത്യ കളിയിൽ തിരികെ എത്തി. 43 റണ്ണിന് മൂന്നു വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞ ടീം ഇന്ത്യയെ 18 ആം ഓവറിന്റെ അവസാന പന്തിൽ പുറത്താകുമ്പോൾ 163 ൽ എത്തിച്ചിരുന്നു വാരാട വീര്യം. ടൂർണമെന്റിൽ ഇതുവരെ ഫോം കണ്ടെത്താതിരുന്ന കോഹ്ലിയുടെ നിർണ്ണായക പോരാട്ടമാണ് ബ്രിഡ്ജ് ടൗൺ കണ്ടത്.
ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ ആക്രമണോത്സുക തുടക്കമാണ് വിരാട് കോഹ്ലി സമ്മാനിച്ചത്. എന്നാൽ, രണ്ടാം ഓവറിന്റെ നാലാം പന്തിൽ രോഹിത്തിന് പിഴച്ചു. അഞ്ച് പന്തിൽ ഒൻപത് റണ്ണുമായി രോഹിത്ത് പുറത്ത്. വിക്കറ്റ് വീണതിന്റെ ലാഞ്ചന തെല്ലുമില്ലാതെ ആക്രമിച്ചു കളിക്കാൻ ശ്രമിച്ച ഋഷഭ് പന്ത് ഇതേ ഓവറിന്റെ അവസാന പന്തിൽ റണ്ണെടുക്കാതെ പുറത്ത്. 23 ന് പൂജ്യം എന്ന നിലയിൽ നിന്നും രണ്ട് പന്ത് കൊണ്ട് ഇന്ത്യയെ പ്രതിരോധത്തിലാക്കി 23 ന് രണ്ട് എന്ന നിലയിലാക്കിയത് ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജിന്റെ പന്തുകളായിരുന്നു. പിന്നാലെ ആഞ്ഞടിച്ച സൂര്യ കുമാർ യാദവ് കൂടി വീണതോടെ ഇന്ത്യ 34 ന് മൂന്ന് എന്ന നിലയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയത്താണ് അക്‌സർ പട്ടേൽ രക്ഷകനായി അവതരിക്കുന്നത്. 34 ൽ ഒത്തു ചേർന്ന ഇരുവരും ടീം ടോട്ടൽ നൂറ് കടത്തിയ ശേഷമാണ് പിന്മാറിയത്. കോഹ്ലി പിന്നിലേയ്ക്ക തട്ടിയിട്ട പന്തിൽ കണക്ക് കൂട്ടൽ തെറ്റിയ അക്‌സറിനെ ഡിക്കോക്ക് റണ്ണൗട്ടാക്കുകയായിരുന്നു. നാലു സിക്‌സറും ഒരു ഫോറും പറത്തി 31 പന്തിൽ 41 റണ്ണെടുത്ത് മിന്നും ഫോമിൽ നിൽക്കുകയായിരുന്നു ഈ സമയം അക്‌സർ. അക്‌സർ റണ്ണൗട്ടായതിനു പിന്നാലെ എത്തിയ ശിവം ദുബൈ പതിവ് പോലെ തിടുക്കം കാട്ടിയില്ല. 16 പന്തിൽ ഒരു സിക്‌സും മൂന്നു ഫോറും പറത്തി ക്രീസിൽ ഉറച്ച് നിന്ന് കോഹ്ലിയ്ക്കു മികച്ച പിൻതുണ നൽകി ദുബൈ.
എന്നാൽ, സ്‌കോറിംങ് റേറ്റ് ഉയർത്താനുള്ള ശ്രമത്തിൽ കോഹ്ലി 76 റണ്ണുമായി പുറത്തായതിന് പിന്നാലെ ഇന്ത്യൻ താരങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടായി. 163 ൽ കോഹ്ലിയും . 174 ൽ ശിവം ദുബൈയും, 176 ൽ ജഡേജയും (2) പുറത്തേയ്ക്ക് മടങ്ങി. രണ്ട് പന്തിൽ അഞ്ച് റണ്ണുമായി പാണ്ഡ്യ പുറത്താകാതെ നിന്നു. കേശവ് മഹാരാജും നോട്രിഡ്ജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റബാൻഡയും ജാനിസണും ഓരോ വിക്കറ്റ് എടുത്തു.