ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് ഒമ്പതാം തവണ : ആദ്യ ഇന്നിംങ്സിൽ ടൈ ആയ ടീമുകൾ ഇത്

ലോർഡ്സ്: ഓരോ റണ്ണിനായി ഇന്ത്യയും വിക്കറ്റിനായി ഇംഗ്ലണ്ടും ആഞ്ഞുപൊരുതിയപ്പോള്‍ ഓരേ സ്കോറില്‍ ഇരുടീമുകളുടേയും ഇന്നിങ്സ് അവസാനിച്ച അപൂർവതയ്ക്കാണ് കഴിഞ്ഞദിവസം ലോർഡ്സ് സാക്ഷ്യം വഹിച്ചത്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്കോറും നിന്നു. ഒരുഘട്ടത്തില്‍ മികച്ച ലീഡിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ അവസാന സെഷനില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് പിടിച്ചുനിർത്തിയത്. ഇന്ത്യയുടെ അവസാന നാല് വിക്കറ്റുകള്‍ 11 റണ്‍സിനാണ് വീണത്.

Advertisements

ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് ഒമ്പതാം തവണയാണ് ഇരുടീമുകളും ഒന്നാം ഇന്നിങ്സില്‍ ഒരേ സ്കോർ നേടുന്നത്. 1911-ലാണ് ആദ്യമായി ഇങ്ങനെ സംഭവിക്കുന്നത്. അന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും 199 റണ്‍സാണെടുത്തത്. പിന്നീട് എട്ടുതവണ കൂടി ഇത് ആവർത്തിക്കപ്പെട്ടു. ലോർഡ്സ് ടെസ്റ്റിലേതാണ് അവസാനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ പട്ടികയില്‍ മൂന്ന് തവണയാണ് ഇന്ത്യ ഇടംപിടിച്ചത്. 1958-ല്‍ വിൻഡീസിനെതിരേ കാണ്‍പുർ ടെസ്റ്റില്‍ ഇരുടീമുകളും 222 റണ്‍സെടുത്തു. മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. 1986-ല്‍ ഇംഗ്ലണ്ടിനെതിരേയും ഇത് ആവർത്തിക്കപ്പെട്ടു. ഇരുടീമുകളും നേടിയതാകട്ടെ 390 റണ്‍സ്. പിന്നീട് ലോർഡ്സ് ടെസ്റ്റിലും ടീമുകള്‍ 387 റണ്‍സ് നേടി. ഈ പട്ടികയിലെ ഏറ്റവും ഉയർന്ന സ്കോർ 593 റണ്‍സാണ്. 1994-ല്‍ ഇംഗ്ലണ്ടും വെസ്റ്റിൻഡീസും ആദ്യ ഇന്നിങ്സില്‍ 593 റണ്‍സെടുത്തു. മത്സരം സമനിലയിലാണ് കലാശിച്ചത്.

Hot Topics

Related Articles