വെസ്റ്റ്ഇൻഡീസ് ബാറ്റിംങ് നിരയ്ക്ക് ദാരുണമായ പതനം; 26 റണ്ണിനിടെ വീണത് അഞ്ചു വിക്കറ്റ്; അടിച്ചു കസറി ഇന്ത്യൻ ഓപ്പണർമാർ; മൂന്നാം ടെസ്റ്റിലും നിർണ്ണായക ലീഡെടുത്ത് ഇന്ത്യ

പോർട്ട് ഓഫ് സ്‌പെയിൻ: 26 റണ്ണെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ പിഴുതെടുത്ത ഇന്ത്യൻ പേസ് ആക്രമണത്തനു മുന്നിൽ തവിടുപൊടിയായി വെസ്റ്റ് ഇൻഡീസ്. ബൗളർമാർ നിർത്തിയിടത്തു നിന്നു പ്രത്യാക്രമണം തുടങ്ങിയ ഓപ്പണർമാർ അടിച്ചു പറത്തുക കൂടി ചെയ്തതോടെ ഇന്ത്യ മത്സരത്തിൽ നിർണ്ണായകമായ ലീഡെടുത്തു.

Advertisements

മൂന്നാം ദിനം 229 ന് അഞ്ച് എന്ന നിലയിലാണ് മൂന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് ബാറ്റിംങ് അവസാനിപ്പിച്ചത്. 108 ഓവറുകളാണ് ഇതുവരെ ആതിഥേയർ ബാറ്റ് ചെയ്തിരുന്നത്. നാലാം ദിനം നേരിട്ട ആദ്യ പന്തിൽ തന്നെ വെസ്റ്റ് ഇൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. 229 ൽ അലിക് അത്താൻസെ (37) മുകേഷ് കുമാർ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ വിൻഡീസ് പ്രതിരോധം തകർന്നു. തൊട്ടടുത്ത ഓവറിൽ ജേസൺ ഹോൾഡറെ (15) മുഹമ്മദ് സിറാജും വിക്കറ്റിന് പിന്നിൽ ഇഷാന്റെ കയ്യിൽ എത്തിച്ചതോടെ വെസ്റ്റ് ഇൻഡീസ് പ്രതിരോധക്കോട്ട ആടിയുലഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അൽസാരി ജോസഫ് (4), കെമറോച്ച് (4), ഷാനോൺ ഗബ്രിയേൽ (0) എന്നിവരെ പിന്നാലെ വീഴ്ത്തിയ സിറാജ് കളി അവസാനിപ്പിച്ചു. പിന്നാലെ ബാറ്റിംങിന് ഇറങ്ങിയ ടീം ഇന്ത്യൻ ഓപ്പണർമാർ ട്വന്റ് 20 ശൈലിയിലാണ് ബാറ്റ് വീശിയത്. 11.5 ഓവറിൽ രോഹിത് (57) പുറത്തായപ്പോൾ ടീം സ്‌കോർ 98 ൽ എത്തിയിരുന്നു. ജയ്‌സ്വാളും (37) , കിഷനുമാണ് (0) ഇപ്പോൾ ക്രീസിൽ. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് അഞ്ചു വിക്കറ്റ് വീഴ്ത്തി. ഇന്ത്യ മികച്ച രീതിയൽ ബാറ്റ്് ചെയ്യുമ്പോൾ മഴ എത്തിയത് രസം കൊല്ലിയായി. ഇതോടെ ഇന്ന് താല്കാലികമായി കളി അവസാനിപ്പിച്ചു.

Hot Topics

Related Articles