കൊളംബോ: ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന്. നിലവിലെ ചാമ്ബ്യന്മാരായ ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ ഫൈനലില്‍ നേരിടും.ഇരു ടീമുകളും ഒരു മത്സരവും തോല്‍ക്കാതെയാണ് ഫൈനലില്‍ മുഖാമഖം വരുന്നത്. ഇന്ന് വൈകീട്ട് 7 മണി മുതലാണ് പോരാട്ടം. ചരിത്രത്തില്‍ ഇന്നു വരെ ശ്രീലങ്കന്‍ വനിതകള്‍ ഇന്ത്യന്‍ വനിതകളെ ഏഷ്യാ കപ്പ് ഫൈനലില്‍ വീഴ്ത്തിയിട്ടില്ല. ഇത് ആറാം തവണയാണ് ഇരു ടീമുകളും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. 2004, 05, 06, 08, 2022 വര്‍ഷങ്ങളിലാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കി കിരീടം സ്വന്തമാക്കിയത്.
ഇന്ത്യ എട്ടാം ഏഷ്യാ കപ്പ് കിരീടമാണ് ലക്ഷ്യമിടുന്നത്. കന്നി ഏഷ്യാ കപ്പ് കിരീടം സ്വന്തം നാട്ടില്‍ നേടാനാണ് ലങ്കന്‍ വനിതകള്‍ ഒരുങ്ങുന്നത്. ഏഷ്യാ കപ്പിന്റെ 9ാം അധ്യായമാണ് ഇത്തവണ. ഇന്ത്യയുടെ 9ാം ഫൈനലും. ഒരു തവണ മാത്രമാണ് ഇന്ത്യ ഇതുവരെ കിരീടം കൈവിട്ടത്. 2018ല്‍ ബംഗ്ലാദേശാണ് ഇന്ത്യയെ അട്ടിമറിച്ച് കിരീടം നേടിയത്. ലങ്കയുടെ ആറാം ഫൈനല്‍. സെമിയില്‍ ഇന്ത്യ ബംഗ്ലാദേശിനേയും ശ്രീലങ്ക പാകിസ്ഥാനെ തകര്‍ത്താണ് എത്തുന്നത്. ഇന്ത്യ ബാറ്റിങിലും ബൗളിങിലും മികവോടെ കളിക്കുന്നു. ലങ്കയും സമാന ഫോമിലാണ്.